മലയാള സിനിമയുടെ തലതൊട്ടപ്പന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും ആണ്മക്കൾ ഇപ്പോൾ മലയാള സിനിമയിൽ തങ്ങളുടെ സ്വാധീനം അറിയിച്ച നടന്മാർ ആയി മാറിക്കഴിഞ്ഞു. എന്നാൽ ഇവരുടെ ഒന്നും പെണ്മക്കൾ സിനിമയിൽ എത്തിയില്ല എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്.
താരരാജാക്കന്മാരുടെ മക്കൾ സിനിമയിലേക്ക് എത്തുന്നത് ആകാംഷയോടെയും ആവേഷത്തോടെയും ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
എന്നാൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പെണ്മക്കൾ ഇതുവരെയും സിനിമയിൽ അരങ്ങേറ്റം കുറിച്ചട്ടില്ല, സൂപ്പർ താരത്തിന്റെ മകൾ ആയിട്ട് കൂടി താൻ എന്തുകൊണ്ടാണ് സിനിമയിലേക്ക് എത്താത്തത് എന്നു വ്യക്തമാക്കുകയാണ് മമ്മൂട്ടിയുടെ മകൾ സുറുമി.
പ്രണവും ദുൽഖറും നായകന്മാർ ആയി എത്തി എങ്കിൽ കൂടിയും മോഹൻലാലിന്റെ മകൾ വിസ്മയയും മമ്മൂട്ടിയുടെ മകളും സിനിമ മേഖലയിലേക്ക് എത്തി നോക്കുക പോലും ചെയ്തില്ല. അതേ സമയം താൻ എന്തുകൊണ്ട് ആണ് സിനിമയിലേക്ക് എത്താത്തത് എന്നുള്ളതിന് സുറുമി പറയുന്ന കാരണം ഇങ്ങനെ,
സുറുമിക്ക് ഉള്ളത് മമ്മൂട്ടിയുടെ മകൾ എന്നുള്ള മേൽവിലാസവും ദുൽഖറിന്റെ സഹോദരി എന്നുള്ളതും മാത്രം അല്ല, രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റെയ്ഹാൻ സഹീദിന്റെ ഭാര്യ കൂടിയാണ് സുറുമി. എന്നാൽ ഇവരിൽ നിന്നും എല്ലാം വ്യത്യസ്തമായി വരകളുടെ ലോകത്താണ് സുറുമി. അച്ഛനെയും സഹോരനെയും പോലെ സിനിമയിൽ എത്താതെ ചിത്രങ്ങൾ വരക്കുന്നതിൽ ആണ് സുറുമി ഇഷ്ട മേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്.
സിനിമ ഇഷ്ടമാണ് എന്നും എന്നാൽ വപ്പയെയോ സഹോദരനെ പോലെയോ ക്യാമറക്ക് മുന്നിൽ നിന്ന് അഭിനയിക്കാൻ തനിക്ക് കഴിയില്ല എന്നും അഭിനയിക്കാൻ തനിക്ക് ഭയം ആണെന്നും സുറുമി പറയുന്നു.
എന്തെങ്കിലും ആകണം എന്നോ ചെയ്യണം എന്നോ വാപ്പ തന്നെ ഒരുകാലത്തും നിര്ബന്ധിച്ചിട്ടില്ല എന്നും എന്ത് ചെയ്യാനും തിരഞ്ഞെടുക്കാൻ ഉള്ള സാഹചര്യം വാപ്പ തനിക്ക് തന്നിരുന്നു എന്നും അതുകൊണ്ട് തന്നെയാണ് താൻ ചിത്ര രചനയിലേക്ക് തിരിഞ്ഞത് എന്നും സുറുമി പറയുന്നു.
അഭിനയിക്കില്ല എങ്കിൽ സിനിമയുടെ പിന്നിൽ പ്രവർത്തികുമോ എന്നുള്ള ചോദ്യത്തിന് ഫോട്ടോഗ്രാഫി തനിക്ക് ഇഷ്ടം ആണെന്നും എന്നാൽ മികച്ച രീതിയിൽ ഫോട്ടോ എടുക്കാൻ തനിക്ക് കഴിയുമോ എന്ന് അറിയില്ല എന്നും സുറുമി പറയുന്നു.
കുട്ടിക്കാലം മുതൽക്കേ വരകൾ ചെയ്യാറുണ്ട് എന്നും വീട്ടിൽ വാപ്പയും ഉമ്മയും സഹോദരനും അടക്കം എല്ലാവരും തന്നെ പ്രോത്സാഹനം നൽകി കൂടി നിൽക്കാറുണ്ട് എന്നും സുറുമി പറയുന്നു.
വിവാഹ ശേഷം വിദേശത്ത് ആയിരുന്നു സുറുമി ഇപ്പോൾ ആണ് നാട്ടിൽ തിരിച്ചെത്തിയത്, എല്ലാവരും ഇവിടെ ഉള്ളപ്പോൾ അവർക്ക് ഒപ്പം നിൽക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും സുറുമി പറയുന്നു. ചെന്നൈയിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയ സുറുമി പിന്നീട് പഠനം നടത്തിയത് ലണ്ടനിൽ ആയിരുന്നു. പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് മക്കൾ ആണ് സുറുമിക്ക് ഉള്ളത്. നന്നായി വായിക്കുന്ന ആൾ ആണ് ഉമ്മച്ചി, മാധവിക്കുട്ടിയുടെ കഥകൾ ഒക്കെ ചെറുപ്പത്തിൽ വായിച്ച് തന്നിട്ടുണ്ട് എന്നും സുറുമി പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…