ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ് പുത് മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം ശെരിക്കും ബോളിവുഡിനെ മാത്രമല്ല മലയാളികളെയും സങ്കടത്തിൽ ആഴ്ത്തി എന്ന് വേണം പറയാൻ.
ഇന്ത്യൻ പ്രധാനമന്ത്രി അടക്കം രാജ്യത്തെ പ്രമുഖരായ ഒട്ടേറെ ആളുകൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു രംഗത്ത് വന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ഇദ്ദേഹം. കടുത്ത മഴ കേരളത്തിൽ ദുരിതം വിതച്ചപ്പോൾ മലയാളികൾക്ക് സഹായവുമായി സുശാന്ത് രംഗത്ത് വന്നിരുന്നു. കേരളത്തെ സഹായിക്കണം എന്നുണ്ട്. എന്നാൽ സഹായിക്കാൻ പണം ഇല്ല എന്ന് പറഞ്ഞ സുശാന്തിന്റെ പോസ്റ്റിൽ കമന്റ് ചെയ്താ ആരാധകന്റെ പേരിൽ ഒരു കോടി രൂപയാണ് സുശാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
കേരളത്തിലേക്ക് ഭക്ഷണ സാധനങ്ങൾ ഡോണേറ്റ് ചെയ്യാൻ താല്പര്യമുണ്ടെന്നും എന്നാൽ അതിനുള്ള സാമ്പത്തികം തന്റെ കൈയിലില്ലെന്നും ഞാൻ എങ്ങനെ സംഭാവന ചെയ്യുമെന്ന് ബോളിവുഡ് സിനിമാ താരം സുശാന്ത് സിങിനോട് ഒരു ആരാധകൻ ഇൻസ്റ്റാഗ്രാമിൽ കൂടി ചോദിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹത്തിനു സുശാന്ത് സിംഗ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
“താങ്കളുടെ പേരിൽ ഞാൻ ഒരുകോടി രൂപ സംഭാവന നൽകാം. ഞാനിത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ് കാരണം നിങ്ങളാണ് എന്നെ കൊണ്ട് ഇത് ചെയ്യിച്ചത്. വളരെയധികം നന്ദി… എന്നായിരുന്നു സുശാന്ത് സിംഗിന്റെ മറുപടി.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…