ദാമ്പത്യ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം പരസ്പരം മനസിലാക്കുക എന്നുള്ളതാണ്. ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ ആയാലും കഷ്ടപ്പാടുകൾ ആയാലും സന്തോഷവും സങ്കടങ്ങളും എല്ലാം പരസ്പരം പറയുകയും മനസിലാക്കുകയും എല്ലാം ചെയ്യുമ്പോൾ ആണ് ഒരു ദാമ്പത്യ ജീവിതം കൂടുതൽ ഊഷ്മളമായി മാറുന്നത്. ഒരു വ്യക്തികൾ തമ്മിൽ ഒന്നിക്കുമ്പോൾ അവിടെ രണ്ട് രീതിയിലുള്ള ജീവിത രീതികൾ കൂടി സംഗമിക്കുകയാണ്.
എന്നാൽ ഭാര്യ ആയാലും ഭർത്താവ് ആയാലും ഇരുവർക്കും അതിനനുസരിച്ചുള്ള ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എല്ലാം ഉണ്ടാവും. എന്നാൽ തന്റെ ഭാര്യയിൽ കാണുന്ന ചില സ്വഭാവങ്ങൾ എങ്കിലും ഭർത്താക്കന്മാർക്ക് തീരെ ഇഷ്ടം കാണില്ല. അത്തരത്തിൽ ഉള്ള ചില ഇഷ്ടക്കേടുകളെ കുറിച്ചാണ് നമ്മൾ ഇപ്പോൾ പറയാൻ പോകുന്നത്. ഭർത്താക്കന്മാർ പലപ്പോഴും സ്വകാര്യത കൂടുതൽ ആഗ്രഹിക്കുന്ന ആളുകൾ ആണ്.
ജീവിതത്തിൽ ഉണ്ടായ സന്തോഷങ്ങൾ ആയാലും നേട്ടങ്ങൾ ആയാലും മറ്റുള്ളവരെ അറിയിക്കാൻ വിമുഖതയുള്ള അല്ലെങ്കിൽ അത്തരത്തിൽ ഉള്ള തന്നെ കുറിച്ചും കുടുംബത്തിനെ കുറിച്ചും ഉള്ള പൊതു വിവരണം മറ്റുള്ളവരിലേക്ക് അറിയിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ ആയിരിക്കും. എന്നാൽ തന്നെ കുറിച്ചും കുടുംബത്തിനെ കുറിച്ചും വീട്ടിലെ വിശേഷങ്ങൾ എല്ലാം പരസ്യമായി വിളമ്പുന്ന സ്വഭാവം ചില ഭാര്യമാരിൽ എല്ലാം ഉണ്ട്.
അത് ഭർത്താക്കന്മാർക്ക് തീരെ ഇഷ്ടമില്ലാത്ത സംഭവമാണ്. ഇത്തരത്തിൽ ഉള്ള വെളിപ്പെടുത്തലുകൾ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ പരദൂഷണം ദാമ്പത്യ ജീവിതം പോലും തകർത്തിട്ടുണ്ട്. പലപ്പോഴും ഇത് സ്വകാര്യത പോലും കടന്നുകയറ്റങ്ങൾ ഉണ്ടാക്കും. പരദൂഷണം പലപ്പോഴും ജീവിതം തകർത്തേക്കാം ഉപേക്ഷിക്കുന്നതാണ് അത്യുത്തമം. ഭാര്യ ആയാലും ഭർത്താവ് ആയാലും എന്നും ആഗ്രഹിക്കുന്നത് ചിലതിൽ എങ്കിൽ അവരുടെ സ്വകാര്യതയാണ്. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പുരുഷന്റെ അല്ലെങ്കിൽ ഭർത്താവിന്റ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ആളുകൾ ആണ്.
എന്തുണ്ടായാലും തന്നോട് പറയണം എന്നുള്ളതും എവിടെ പോയാലും ഫോൺ വിളികളും കൂടുതൽ സമയം ചെലവഴിക്കുന്നതും അടക്കമുള്ള ഡിമാന്റുകൾ സ്ത്രീകൾ പലപ്പോഴും പുരുഷന് മുന്നിൽ വെക്കാറുണ്ട്. ഇത് പലപ്പോഴും പുരുഷനിൽ അങ്ങേയറ്റം അലോസരം ഉണ്ടാക്കുന്ന കാര്യമാണ്. കുടുംബ ജീവിതം ആകുമ്പോൾ സന്തോഷങ്ങൾക്കൊപ്പം തന്നെ ചില വഴക്കുകളും സർവ്വ സാധാരണമാണ്. വഴക്കില്ലാത്ത കുടുംബത്തിൽ ഇണക്കങ്ങളും ഉണ്ടാവില്ല എന്നാണ് പറയുന്നത്. അത്തരം ജീവിതം പലതും സഹിച്ചും അട്ജെസ്റ് ചെയ്തുമുള്ള കടന്നു പോക്ക് മാത്രമാണ്.
എന്നാൽ വഴക്കുകൾ സർവ്വ സാധാരണമാകാം അല്ലെങ്കിൽ ഉണ്ടാവാം എങ്കിൽ കൂടിയും അത് സ്വയം നേട്ടങ്ങൾക്കും വിജയങ്ങൾക്കുമായി മാറ്റുമ്പോൾ പഴയ കാര്യങ്ങൾ അടക്കം ഭാര്യമാർ വീണ്ടും ചിലപ്പോൾ അവർത്തിക്കാറുണ്ട്. ഇത് പലപ്പോഴും ഭർത്താക്കന്മാർക്ക് കൂടുതൽ അലോസരം ഉണ്ടാക്കും. കൂടാതെ നേരത്തെ പരിഹരിച്ച വിഷയങ്ങൾ അടക്കം വീണ്ടും പറയുമ്പോൾ അത് പിന്നീട് ഉള്ള ദാമ്പത്യ ജീവിതത്തെ സാരമായി ബാധിക്കും.
ഭർത്താവ് എന്നും ആഗ്രഹിക്കുന്നത് തന്റെ ഭാര്യക്ക് മുന്നിൽ എന്ന് ഹീറോ ആയി നിൽക്കേണ്ടത് താൻ ആയിരിക്കണം എന്നാണ്. എന്നാൽ പലപ്പോഴും സ്ത്രീകൾ അല്ലെങ്കിൽ ഭാര്യമാർ തന്റെ പഴയ കാമുകനായോ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളുമായി ഭർത്താക്കന്മാരെ താരതമ്യപെടുത്തുകയും അത് വെച്ച് കളിയാക്കുകയും എല്ലാം ചെയ്യും.
എന്നാൽ ഇത്തരത്തിൽ ഉള്ള വാക്കുകൾ അല്ലെകിൽ കാര്യങ്ങൾ പുരുഷനിൽ പെട്ടന്ന് കോംപ്ലക്സ് ഉണ്ടാകുകയും വേഗത്തിൽ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും അലോരസപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങൾ ആണ്. ഇത് ഭർത്താക്കന്മാരിൽ അനാവശ്യമായ സംശയങ്ങൾ വരെ സൃഷ്ടിക്കും. അതുപോലെ ചില കാര്യങ്ങൾ പറയുമ്പോൾ അതിനു അർഹിക്കുന്ന സ്വീകാര്യത ചിലപ്പോൾ ഭാര്യമാരിൽ നിന്നും കിട്ടണം എന്നില്ല.
പ്രധാനപ്പെട്ട കാര്യങ്ങളും ടെൻഷനും പറയുമ്പോൾ ചിലപ്പോൾ ആശ്വാസ വാക്കുകൾ ലഭിക്കാൻ ആഗ്രഹിക്കുന്ന സമയത്തിൽ ലഭിക്കുന്നത് കുറ്റപ്പെടുത്തലുകൾ ആയിരിക്കും. അല്ലെങ്കിൽ വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെയുള്ള മറുപടികൾ ആയിരിക്കും. കൂടാതെ ചെറിയ വിഷയങ്ങളെ വലിയ വിഷയങ്ങൾ ആയി കാണുകയും അതിന്റെ കാട്ടിക്കൂട്ടലുകൾ ഭർത്താക്കന്മാരിൽ അലോസരം ഉണ്ടാക്കും.
കൂടാതെ ഭർത്താക്കന്മാർ ആഗ്രഹിക്കുന്ന സമയത്തിൽ ഭാര്യ തന്റെ അടുത്തില്ലാത്ത നിമിഷങ്ങൾ അവനിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതുപോലെ തന്നെ ജോലിയിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ടെൻഷനിൽ നിൽക്കുമ്പോൾ ആശ്വാസ വാക്കുകൾ ലഭിക്കാൻ കൊതിക്കുമ്പോൾ അടുത്തിരുന്ന് ഒരു തലോടൽ ആഗ്രഹിക്കുമ്പോൾ വീട്ടിലെ അല്ലെങ്കിൽ മറ്റെന്തെങ്കിലും തിരക്കുകളിൽ ആയിരിക്കും ഭാര്യമാർ മിക്കവാറും. അത് ഭർത്താക്കന്മാര്ക്ക് ചിലപ്പോൾ താങ്ങാൻ കഴിയാതെ വരും.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…