മകൻ പ്രണയിച്ച് ചതിച്ച പെൺകുട്ടിക്ക് വിവാഹം നടത്തി കൊടുത്ത് സ്വത്തും എഴുതി നൽകി ഒരച്ഛൻ; സംഭവം കോട്ടയത്ത്..!!
ഇന്നത്തെ കാലത്ത് പ്രണയവും പ്രണയത്തിൽ ഉപേക്ഷിക്കലും അത്ര വലിയ സംഭവം ഒന്നും അല്ല, നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായി നടക്കുന്ന വിഷയം തന്നെയാണ്. എന്നാൽ, കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വെച്ചു നടന്ന വിവാഹവും അതിന് ഉണ്ടായ സംഭവങ്ങളും ആണ് ഇപ്പോൾ ചർച്ചാ വിഷയം.
മകൻ പ്രണയിക്കുകയും തുടർന്ന് ഉപേക്ഷിക്കുകയും ചെയ്ത ഒരു പെണ്കുട്ടിയുടെ വിവാഹം നടത്തികൊടുത്ത സംഭവം ആണ് ഇപ്പോൾ തിരുനക്കരയിൽ വലിയ സംസാര വിഷയം.
പെണ്കുട്ടിയും മകനും തമ്മിൽ പ്രണയിക്കുകയും തുടർന്ന് ഇരുവരും ഒളിച്ചോടി എങ്കിൽ കൂടിയും പെണ്കുട്ടിയെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവരെയും പോലീസ് കണ്ടെത്തുകയും തുടർന്ന് പ്രായപൂർത്തി ആകാത്ത ഇരുവരെയും കുടുംബത്തിന് ഒപ്പം അയക്കുകയും എന്നാൽ പ്രായപൂർത്തി ആയാൽ വിവാഹം നടത്തി കൊടുക്കാം എന്ന് ഇരു കുടുംബങ്ങളും സമ്മതിക്കുകയും ആയിരുന്നു.
എന്നാൽ, പെണ്കുട്ടി വീട്ടിലേക്ക് പോകുകയും പഠനം തുടരുകയും ആണ്കുട്ടി ഹോസ്റ്റലിൽ എത്തുകയും മറ്റൊരു പെണ്കുട്ടിയുമായി പ്രണയത്തിൽ ആകുകയും ആയിരുന്നു. തുടർന്ന്, മകനെ അച്ഛൻ ഗൾഫിലേക്ക് കൂട്ടികൊണ്ട് പോയി, തിരിച്ചു നാട്ടിൽ എത്തിയ യുവാവ് രണ്ടാമത് പ്രണയത്തിൽ ആയ യുവതിയെ വിവാഹം ചെയ്യുക ആയിരുന്നു.
എന്നാൽ, ഇതിൽ മനംനൊന്ത് അച്ഛൻ ഇത്രയും കാലം മകന് വേണ്ടി കാത്തിരുന്ന പെണ്കുട്ടിയുടെ വിവാഹം സ്വന്തം ചെലവിൽ നടത്തുകയും സ്വത്തിൽ ഒരു ഭാഗം എഴുതി നൽകുകയും ചെയ്തു.
ആറു വർഷങ്ങൾക്ക് മുമ്പാണ് തിരുന്നക്കരയിൽ ഷാജിയുടെ മകൻ ആദ്യ പെണ്കുട്ടിയെ പ്രണയിച്ചതും നാട് വിട്ടതും, ഈ സംഭവത്തെ കുറിച്ച് സന്ധ്യ പല്ലവി എന്ന യുവതി എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
കുറിപ്പ് ഇങ്ങനെ,
ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു, താലി കെട്ട് കണ്ണുനനയാതെ കാണാനായില്ല.
(സുഹൃത്തിൻെറ കൂടെ കൂട്ട് പോയതാണ് ഞാൻ)
കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും, ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്
6 വർഷം മുൻപ് ഷാജിയേട്ടൻെറ മകൻ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാൻ പ്രേരിപ്പിച്ചത്. പെണ്ണ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി, പെണ്ണിൻെറ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു
മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു. പെൺകുട്ടിയെ സ്വന്തം വീട്ടിലും നിർത്തി. എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു. എന്നറിഞ്ഞ ഷാജിയേട്ടൻ. അവനെ തൻെറ കൂടെ ഗൾഫിൽ കൊണ്ട് പോയി, കഴിഞ്ഞു വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ. മറ്റൊരു പെൺകുട്ടി യെ വിവാഹം ചെയ്യ്തു.
ഇതറിഞ്ഞ പിതാവ് മകനെ തള്ളി. മകനുള്ള സ്വത്തുക്കൾ. മകനെ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടി യുടെ പേരിലെഴുതി. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.
ഈ അച്ഛൻെറയും, അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല. ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്
നന്ദി ബിനുവേട്ടാ, ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്