അവൻ ഇന്ന് ഈ ലോകത്ത് ഇല്ല, അവന്റെ മുഖം ചിലപ്പോൾ പലർക്കും അറിയില്ലായിരിക്കാം, പക്ഷെ, അവൻ അനുഭവിച്ച തീരാവേദന ഓരോ മലയാളിയുടെയും മനസിൽ ഉണ്ടാവും. എം എസ് അനിൽ കുമാർ എന്ന പ്രശസ്ത മാധ്യമ പ്രവർത്തകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
പോസ്റ്റ് ഇങ്ങനെ,
വാർത്തക്ക് മേൽ വട്ടമിട്ട് പറക്കുന്ന കഴുകനെന്ന് ദൈവത്തിന് തോന്നിയതുകൊണ്ടാവാം. ഉടുമ്പന്നൂരിലെ വീട്ടിലും ഞങ്ങളെ ആദ്യമെത്തിച്ചത്. അകത്തു പുറത്തുമായി നാലോ അഞ്ചോ ആളുകൾ. പിക്ക് ആക്‌സും മൺവെട്ടിയുമായി കുഴിയെടുക്കാൻ രണ്ടുമൂന്നാളുകളുടെ വൃഥാശ്രമം. പെട്ടെന്നാണ് കണ്ണുകൾ വീടിനുള്ളിലേക്ക് തിരിഞ്ഞത്. ഹൈസ്പീഡിൽ വളവ് തിരിയ്ക്കുന്ന മുച്ചക്ര സൈക്കിൾ. കുഞ്ഞനാണ് വണ്ടിയിൽ. എന്തൊക്കെയോ മൂളിപ്പാട്ടും ഇഷ്ടൽ പാടുന്നുണ്ട്.
ആളായി അനക്കമായി. ജനക്കൂട്ടം ഏറിവന്നു. ദൂരെ നിന്നും ആംബുലൻസ് വെട്ടം അടുത്തേക്ക് നീങ്ങി. പിച്ചവെച്ചു നടന്ന വീട്ടിനുള്ളിലായിരുന്നു അവൻ ആദ്യം കയറിയത്. അടുത്ത ബന്ധുക്കളെ ഉള്ളിലാക്കി കതകടച്ചു. സൈക്കിൾ സൈഡിലൊതുക്കി എന്തായിരിയ്ക്കും അവൻ ചേട്ടായിയോടു പറഞ്ഞത്. സംസ്കാരം കഴിഞ്ഞിട്ടും അവനെ പുറത്തേക്ക് കണ്ടുമില്ല.
കോലഞ്ചേരി ആശുപത്രിയിലെ രണ്ടാം നിലയിലെ ടി ത്രീ ആയിരുന്നു കുറച്ചു ദിവസമായി അവന്റെ സങ്കേതം. എന്നും ഒ.പിയിലെത്തി ചങ്ങാത്തം കൂടുന്ന കുഞ്ഞനെ ഡോക്ടർ ശ്രീകുമാറിനും പെരുത്തിഷ്ടമാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റായ ഡോക്ടറും ആകെ കുലുങ്ങിയെന്ന് വാക്കുകളിൽ വ്യക്തം. ഐ.സിയുവിലെ നഴ്‌സുമാർക്ക് കരച്ചിലടക്കാനാവുന്നില്ല.
കുട്ടിമരിച്ച ശേഷം അമ്മയേ കാണണമെന്ന ആവശ്യം ടി.ത്രീയിലെ സെക്യൂരിറ്റിയെ അറിയിച്ചു. ഒരു മിനിട്ടിനുള്ളിൽ കുട്ടിയുടെ അമ്മയുടെ അമ്മയെത്തി. ടീച്ചർ ഞങ്ങൾക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു. എന്തുകൊണ്ട് പെണ്ണുങ്ങൾ മാത്രം. സ്ത്രീകളെ കെണിയിൽപ്പെടുത്തുന്ന പുരുഷൻമാരെയും നിങ്ങൾ തുറന്നുകാട്ടണം. റെക്കോഡു ചെയ്യില്ലെന്നുറപ്പ് കൊടുത്തതിനാൽ ഒരുവാക്കുപോലും ഉരിയാടാനാവാതെ മടങ്ങി.
ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും ചെന്നു. ഉച്ചഭക്ഷണത്തിന്റെ പ്ളേറ്റുകൾ ശേഖരിയ്ക്കുന്ന കാന്റീനിലെ ചേച്ചിമാർ പാത്രങ്ങളുമായി മടങ്ങുന്നു. മൂന്നു നാലു ദിവസമായി ഭക്ഷണം മുറിയ്ക്കുള്ളിലേക്കുപോലും കയറ്റുന്നില്ല. ആ പെണ്ണിനെയോർത്ത് പേടി തോന്നുന്നു. ചേച്ചിമാരുടെ വാക്കുകളിൽ സങ്കടം. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിൽ നിന്നും ഇറക്കുനിന്നതിന് തൊട്ടുമുമ്പ് ഞങ്ങൾ വീണ്ടും ചെന്നു. അപ്പോൾ മാനസിക രോഗ വിദഗ്ദരുടെ കൗൺസിലിംഗിലായിരുന്നു ആ അമ്മ.
ഇൻക്വസ്റ്റിന് ശേഷം ഒരു കാര്യം വ്യക്തമായി. കേവലം ഒറ്റ ദിവസത്തെ പ്രകോപനമല്ല മരണകാരണം. ഏഴുവയസുകാരന്റെ കുഞ്ഞുശരീരത്തിൽ സിഗരറ്റിന് പൊള്ളലേൽപ്പിച്ച പാടുകളും. ചവിട്ടിന്റെ പാടുകളും അത്രയധികമുണ്ടായിരുന്നു. എന്തായാലും സംഭവിച്ചതെന്താണെന്ന് അവർ വ്യക്തമാക്കട്ടെ
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…