ഫ്ലൊവേഴ്‌സ് ചാനലിലെ ജനപ്രിയ പരമ്പര ഉപ്പും മുളകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ നടിയാണ് നിഷാ സാരംഗ്. നിരവധി സീരിയലുകലും സിനിമകളിലും മുഖകാണിച്ചിട്ടുള്ള നിഷ പ്രശസ്തി നേടിയത് ഉപ്പും മുളകും സീരിയൽ വഴിയാണ്.
അച്ഛനും അമ്മയും അഞ്ച് മക്കളുമടങ്ങുന്ന ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ സ്വഭാവികതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ഉപ്പുംമുളകിനെ പ്രേക്ഷകരുടെ പ്രിയങ്കരമാക്കി മാറ്റിയത്.
പരമ്പരയില്‍ നീലിമ ബാലചന്ദ്രന്‍ തമ്പി എന്ന അമ്മ വേഷത്തിലഭിനയിക്കുന്ന താരമാണ് നിഷ സാരംഗ്. സീരിയലിലെ അഭിനയത്തിന് നല്ല അഭിപ്രായം കിട്ടുന്നുണ്ടെങ്കിലും നിഷയുടെ കുടുംബ ജീവിതത്തെ കുറിച്ച് പലതരത്തിലും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള മറുപടി നടി തന്നെ പറഞ്ഞിരിക്കുകയാണ്.
തന്റെ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. അപ്പച്ചിയുടെ മകനായിരുന്നു നിഷയെ വിവാഹം കഴിച്ചിരുന്നത്. ആ ബന്ധം നല്ല രീതിയിൽ തുടരാൻ കഴിയാത്തത് മൂലം ഇരുവരും വേര്പിരിയുകയായിരുന്നു. ഈ വിവാഹത്തിൽ 2 പെണ്കുട്ടികൾ ഉണ്ട്.
നർത്തകി കൂടിയായിരുന്ന നിഷ, വിവാഹ വേർപിരിയലിന് ശേഷം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നന്നേ കഷ്ടപ്പെട്ടു. റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയും, കുക്കറി കമ്പനിയുടെ സാധനങ്ങൾ വീടുകളിൽ വിൽക്കാനും താൻ പോയിട്ടുണ്ട് എന്നു നിഷ പറയുന്നു.
അഭിനയവും നൃത്തവും എല്ലാം മാറ്റിവെച്ചാണ് നിഷ വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാൽ താൻ സ്വാപ്നം കണ്ടതുപോലെ വിവാഹ ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല എന്നും വേർപിരിഞ്ഞ ഭർത്താവിനെ കുറിച്ച് പറഞ്ഞു അത് വാർത്തകൾ ആക്കി അദ്ദേഹത്തെ വേദനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും നിഷ പറയുന്നു.
പണം പ്രശസ്തിയും എല്ലാം തന്റെ ജീവിതത്തിൽ എത്തി എങ്കിൽ കൂടിയും കണ്ണ് നിറഞ്ഞു മാത്രമേ തനിക്ക് ഇപ്പോഴും അഭിനയിക്കുമ്പോൾ പോലും ചിരിക്കാൻ കഴിയുന്നുള്ളൂ എന്ന് താരം പറയുന്നു.
ആദ്യ കാലത്ത് നിരവധി സീരിയലുകൾ തനിക്കു അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു എങ്കിലും രണ്ട് പെണ്മക്കൾ ആയത് കൊണ്ട് അഭിനയ ജീവിതത്തിൽ നിന്നും മാറി ജീവിക്കാൻ പ്രേരിപ്പിച്ചത് എന്നും കുട്ടികൾ ഇപ്പോൾ വളർന്നത് കൊണ്ടാണ് അഭിനയിക്കാൻ വീണ്ടും എത്തിയത് എന്നും നിഷ പറയുന്നു.
ചെറിയ പ്രായത്തിൽ തന്നെ വിവാഹ മോചിതയായ തനിക്ക് രണ്ട് കുട്ടികളെ പോറ്റാൻ നന്നേ കഷ്ടപ്പെട്ട് എന്നും കുക്കറി സാധനങ്ങൾ വിൽക്കുന്നതിന് ഒപ്പം സഹോദരൻ അടിമാലിയിൽ നിന്നും എത്തിച്ചു തരുന്ന കുടംപുളിയും തേയിലയും വിറ്റാണ് ഉപജീവനം കണ്ടെത്തിയത് എന്നും നിഷ പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…