marriage relationship
വിവാഹം എന്നുള്ളത് എല്ലാ കാലത്തിൽ മനുഷ്യർക്ക് ഇടയിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ്. വിവാഹത്തിന് മുന്നേ സ്ത്രീയും പുരുഷനും തമ്മിലുള്ള പൊരുത്തങ്ങൾ നോക്കുന്നത് സർവ സാധാരണമായ വിഷയമാണ്. കാലഘട്ടങ്ങൾ മാറിയും പുതു തലമുറയുടെ കാലമായി എങ്കിൽ കൂടിയും പ്രത്യേകിച്ച് ഹിന്ദു മത പ്രകാരമുള്ള വിവാഹങ്ങളിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ഇഷ്ടത്തിനും ജോലിക്കും സൗന്ദര്യത്തിനും എല്ലാം അപ്പുറമായി ജ്യോതിഷത്തിനും വളരെയധികം പ്രാധാന്യമുണ്ട്.
പത്തിൽ എത്ര പൊരുത്തം ഉണ്ടെന്നു നോക്കിയാ ശേഷമാണ് കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്. വിവാഹം എന്നുള്ളത് തന്നെ വിശിഷ്ടമായ ഒരു കാര്യമായി നിൽക്കുമ്പോൾ അതിൽ പൊരുത്തത്തിനും വലിയ സ്ഥാനം ഉണ്ടെന്നുള്ളതാണ് വാസ്തവം. അങ്ങനെ ആണ് കാലാകാലങ്ങളായി നമ്മുടെ സമൂഹം വിശ്വസിച്ചു പോരുന്നതും.
പരസ്പരം അകൽച്ചകൾ ഇല്ലാതെ ജീവിത അവസാനം വരെയും ഒന്നിച്ചു കൊണ്ടുപോകേണ്ട ബന്ധം തന്നെയാണ് വിവാഹ ബന്ധം. കാലത്തിന്റെയും ദേശത്തിന്റെയും ആചാര അനുഷ്ടാനങ്ങളെയും എല്ലാം മുൻനിർത്തി നിത്യ ജീവിത സാഹചര്യങ്ങളിൽ വ്യത്യസ്‌തകൾ ഉള്ള സ്ത്രീയും പുരുഷനും ആണ് വിവാഹത്തിൽ കൂടി ഒന്നിക്കുന്നത്. വിവാഹം എന്നത് ഭാവി തലമുറയെയും കുടുംബത്തിന്റെയും രൂപപ്പെടുത്തുന്ന ഒന്നുകൂടിയാണ്.
സ്ത്രീയും പുരുഷനും തമ്മിൽ വിവാഹ കഴിക്കുമ്പോൾ ഭൗതികമായ പൊരുത്തങ്ങൾ മാത്രം പരിഗണിച്ചുകൊണ്ടല്ല സ്ത്രീയും പുരുഷനും തമ്മിലുള്ള ജാതക പൊരുത്തങ്ങളും അനിവാര്യമായ ഘടകം തന്നെയാണ്. പൊരുത്തം എന്ന വാക്കിന്റെ സാമാന്യമായ അർഥം ചേർച്ച എന്നാണ്. തുല്യമായത് തമ്മിൽ ആണ് യോജിക്കാൻ കഴിയുക.
അങ്ങനെ വരുമ്പോൾ മത്സരങ്ങൾ ഉണ്ടാവില്ല. വിവാഹത്തിലേക്ക് കടക്കുമ്പോൾ ഇരുപത്തിമൂന്നു പൊരുത്തങ്ങൾ ജ്യോതിഷ പ്രകാരം ഉണ്ടെങ്കിൽ കൂടിയും അതിൽ പരിഗണിക്കുന്നത് പത്ത് പൊരുത്തങ്ങൾ മാത്രമാണ്. രാശി പൊരുത്തം, ദിന പൊരുത്തം, രാശ്യാധിപ പൊരുത്തം, വശ്യ പൊരുത്തം, മഹേന്ദ്ര പൊരുത്തം, സ്ത്രീ ദീർഘ പൊരുത്തം, നക്ഷത്ര യോനി പൊരുത്തം, ഗണ പൊരുത്തം, വേദ പൊരുത്തം, രജ്ജു പൊരുത്തം എന്നിവയാണ് ആ പത്തെണ്ണം.
സ്ത്രീ പുരുഷന്മാർ ജനിക്കുന്ന കൂറുകളെ അടിസ്ഥാനമാക്കി ചിന്തിക്കുന്ന പൊരുത്തമാണ് വശ്യ പൊരുത്തം. ദാമ്പത്യ ജീവിതത്തിലെ ദൃഡ നിശ്ചയത്തിനും ദൃഢ അനുരാഗത്തിനും പരസ്പരമുള്ള വശ്യതയെയും സൂചിപ്പിക്കുന്ന പൊരുത്തമാണ് വശ്യ പൊരുത്തം.
വീട്ടിൽ ആരുമില്ലാത്തപ്പോൾ പെൺകുട്ടികൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ; നിങ്ങൾ ഇങ്ങനെയാണോ..!!
രാശി പൊരുത്തം, ഗണ പൊരുത്തം എന്നിവയുടെ അഭാവത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ് വശ്യ പൊരുത്തം. ഈ പൊരുത്തത്തിൽ കൂടി കാണിക്കുന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ആകർഷണീയതയെയാണ്. വശ്യരാശി ഉത്തമമാണെങ്കിൽ പങ്കാളികൾ പിണക്കങ്ങൾ ഉണ്ടായാലും വേർപിരിയാൻ കഴിയില്ല എന്നാണ് ജ്യോതിഷ ശാസ്ത്രം പറയുന്നത്. സ്ത്രീ പുരുഷന്റെയും നാളുകൾ ജനന സമയം എല്ലാം നോക്കിയാണ് പൊരുത്തം തീരുമാനിക്കുന്നത്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…