ഇന്നത്തെ യുവാക്കൾ ഒരു ജോലി നേടിയേക്കാൻ കഴുന്നതിനെക്കാൾ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്ന മേഖലയാണ്. സ്വന്തം വിവാഹം. ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്ക് നല്ല ജോലിയും വിദ്യാഭ്യാസവും ഓകെ നോക്കി മാത്രമേ വിവാഹത്തിന് തയ്യാറുകയുള്ളൂ. പെണ്കുട്ടികളുടെ വിദ്യാഭ്യാസം എത്ര കുറഞ്ഞാലും കുട്ടികൾക്ക് നല്ല ജോലിയുള്ള വിദ്യാഭ്യാസമുള്ള ഭർത്താവിനെ തന്നെ ലഭിക്കണം.
ചോദ്യ ശരങ്ങൾക്ക് ഒത്തിരി നേരിടണം ഒരു വിവാഹം നടക്കണം എങ്കിൽ, ആദ്യം പെണ്ണിന്റെ അമ്മാവന്റെ വക ആയിരിക്കും ചോദ്യങ്ങൾ, ജോലി എവിടെയാണ്, കമ്പനിയുടെ പേര് എന്താണ്, എത്ര രൂപയാണ് ശമ്പളം, എത്ര മണിക്കൂർ ആണ് ജോലി, എത്ര ലീവ് ഉണ്ട്, എവിടെയാണ് പഠിച്ചത്..?, യൂണിവേഴ്‌സിറ്റി ഏതാണ്, എന്ത് കൊണ്ട് സർക്കാർ ജോലി നോക്കിയില്ല ഇങ്ങനെ പോകുന്നു ചോദ്യങ്ങളുടെ ലിസ്റ്റ്.
കഴിഞ്ഞ ദിവസം തന്റെ സുഹൃത്ത് നേരിട്ട ഇതുപോലെ ഒരു അനുഭവം പങ്കുവെക്കുകയായിരുന്നു യുവാവ്. ഡ്രൈവർ ആയ തന്റെ സുഹൃത്ത് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്ത് ഇട്ട വീഡിയോ ഹിറ്റ് ആകുകയും അതിൽ വീട്ടമ്മ നൽകിയ കമന്റും അതിന്റെ മറുപടിയുമാണ് ഇപ്പോൾ ഹിറ്റ് ആയി മാറിയിരിക്കുന്നത്.
പഠിക്കാൻ വിട്ട് സമയത്തു പഠിച്ചിരുന്നു എങ്കിൽ നല്ല കുട്ടിയെ വിവാഹം കഴിക്കാൻ പടില്ലായിരുന്നോ എന്നാണ് വീട്ടമ്മയുടെ ചോദ്യം, കിടിലം മറുപടി തന്നെയാണ് മറ്റൊരു വീഡിയോയിൽ കൂടി യുവാവ് നൽകിയത്.
യുവാവിന്റെ മറുപടി ഇങ്ങനെ
ചേച്ചി വലിയ ആളായതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ചേച്ചിയുടെ വീട്ടിൽ മതിൽ പണിയണമെങ്കിലോ, പെയ്ന്റടിക്കണമെങ്കിലോ കലക്ടർമാരെയും മന്ത്രിമാരെയുമൊക്കെയാകും വിളിക്കുന്നത്. അതവിടെ നിൽക്കട്ടെ. ചേച്ചിക്ക് ഒരു അപകടം സംഭവിച്ച് റോഡിൽ കിടക്കുമ്പോൾ ആരെങ്കിലും രക്ഷപെടുത്തിയാൽ ചേച്ചി അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ചോദിക്കരുത്. മോനെ നന്ദിയുണ്ട് എന്നൊരു വാക്ക് പറയണം. രക്ഷിക്കുന്നവന് എത്ര പഠിപ്പുണ്ടെന്ന് നോക്കുന്നത് തെറ്റല്ലേ? ഇത്രയും പറഞ്ഞുകൊണ്ട് യുവാവ് വിഡിയോ അവസാനിപ്പിച്ചു. ഈ വിഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എല്ലാം തികഞ്ഞവർ ആയി ആരും ഇല്ല, അത് മനസിക്കാൻ കഴിയാത്തവർക്ക് കിടിലം മറുപടി തന്നെയാണ് യുവാവ് നൽകിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…