തമിഴകത്തെ എറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരുടെ നിരയിലേക്ക് എത്തുകയാണ് വിജയ് സേതുപതി. വന്ന വഴികൾ, സിനിമക്ക് വേണ്ടി നേരിട്ട കഷ്ടപ്പാടുകൾ എല്ലാം ഉള്ള വിജയ് സേതുപതി, തമിഴ് സിനിമയിലെ ഏറ്റവും സിംപിൾ ആയ സൂപ്പർ താരങ്ങളിൽ ഒരാൾ ആണ്.
സിനിമകൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുമ്പോൾ തന്റെ പ്രണയം പൂവണിഞ്ഞത് എങ്ങനെയാണ് എന്ന് വ്യക്തമാക്കുകയാണ് വിജയ് സേതുപതി,
“ചെറിയ പ്രായത്തിൽത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാട്ടിലെ ജോലികളെക്കാൾ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോൾ ഇരുപതാം വയസ്സിൽ ഗൾഫിലേക്ക് പോയി. എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ച് പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞത്. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്.
ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവൾ ഓകെ പറഞ്ഞു. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം എന്റെ ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹം. നിശ്ചയത്തിന്റെ അന്നാണ് നേരിൽക്കാണുന്നത്. പിന്നെ ഗൾഫിലേക്ക് പോയില്ല.”- വിജയ് പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…