ഭർത്താവ് വീണ് തളർന്നപ്പോൾ രണ്ട് പെൺമക്കളെയും ഉപേക്ഷിച്ചു ഭാര്യ പോയി; എന്നാൽ താങ്ങും തണലുമായി ആ മകൾ ഉണ്ടായി; ആരുടെയും കണ്ണുകൾ നിറക്കുന്ന കഥ…!!
നമ്മുടെ ചുറ്റും ചില വിസ്മയങ്ങൾ ഉണ്ട്. ചിലപ്പോൾ നമ്മൾ അവരെ കാണാതെ പോകും. ചിലപ്പോൾ കണ്ടില്ല എന്ന് നടിക്കും. എന്നാൽ അവരെല്ലാം എന്നും വിസ്മയങ്ങൾ തന്നെയാണ്. അത്തരത്തിൽ ഒരു വിസ്മയമായി വിസ്മയ ആണ് വാർത്തകളിൽ ഇടം നേടുന്നത്.
കഴിഞ്ഞ ദിവസം വിസ്മയയുടെ വിവാഹത്തോടെയാണ് വാർത്തകൾ നിറയുന്നത്. മാരാരിക്കുളം വലിയപറമ്പ് ജോൺസണാണ് വിസ്മയയുടെ കഴുത്തിൽ താലി ചാർത്തിയത്.
വിസ്മയയുടെ വിവാഹത്തിന്റെ വാർത്ത അറിഞ്ഞതോടെയാണ് നിരവധി അഭിനന്ദനങ്ങൾക്കൊപ്പം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വിവാഹത്തിന് സഹായം നൽകി. കളക്ടർ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
ചേർത്തല ആഞ്ഞാലിപ്പാലത്തിന് സമീപം താമസിക്കുന്ന വിനോദിന്റെ മൂത്തമകളാണ് വിസ്മയ. വിസ്മയയുടെ വിവാഹത്തിന് എംപി എത്തിയിരുന്നു. ഒരു കുടുംബത്തിന് മുഴുവൻ താങ്ങും തണലുമായി നിന്നയാൾ ആയിരുന്നു വിനോദ്. എന്നാൽ 2007 ആയതോടെ വിസ്മയയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്. അതിനുള്ള യഥാർത്ഥ കാരണം അച്ഛൻ വിനോദ് ആയിരുന്നു.
വീടിന്റെ അടുത്ത് മരം മുറിക്കാൻ പോയ വിനോദ് മരത്തിൽ നിന്നും വീണു. പരിക്കുകൾ ഉണ്ടായി. നീണ്ട കാലത്തെ ചികിത്സ നടത്തിയിട്ടും ഫലം ഉണ്ടായില്ല. വീഴ്ചയിൽ നാഡികൾക്ക് സാരമായ ചതവുകൾ ഉണ്ടായി. അരക്ക് താഴേക്ക് തളർന്ന് പോയി. അരക്ക് കീഴോട്ട് തളർന്ന് പോയപ്പോൾ താങ്ങായി നിൽക്കേണ്ട ഭാര്യ എന്നാൽ രണ്ടുമക്കളെയും തന്നെയും ഉപേക്ഷിച്ചു പോയി എന്ന് വിനോദ് പറയുന്നു.
ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ തന്റെ മൂത്ത മകളുടെ പ്രായം എട്ടും രണ്ടാമത്തെ മകളുടെ പ്രായം അഞ്ചും ആയിരുന്നു. തുടർന്ന് മക്കളെ ആലപ്പുഴയിൽ ഒരു ജീവകാരുണ്യ സ്ഥാപനത്തിലേക്ക് മാറ്റി. അവിടെ നിർത്തി ആയിരുന്നു ഇരുവരെയും പഠിപ്പിച്ചത്. ഈ സമയത്തെല്ലാം ചികിത്സയിൽ ആയിരുന്നു വിനോദ്.
തനിക്ക് സ്വന്തമായി വീടില്ല. തുടർന്ന് നാട്ടുകാരുടെ വലിയ മനസ് കൊണ്ട് ആഞ്ഞാലിപ്പാലത്തിൽ ഒരു ചെറിയ ഷെഡ് കെട്ടി അതിൽ ആയിരുന്നു താനും മക്കളും താമസിച്ചിരുന്നത്. മറ്റുജോലികൾ ഒന്നും ചെയ്യാൻ കഴിയാത്തതു കൊണ്ട് വീൽ ചെയറിൽ ഇരുന്നു ലോട്ടറികൾ വിൽപ്പന നടത്തി ആണ് ജീവിച്ചു പോന്നിരുന്നത്.
തനിക്ക് നാട്ടുകാർ പണിതു തന്ന ഷെഡിൽ നിന്നും റോഡിലേക്ക് കയറണം എങ്കിൽ പതിനഞ്ച് അടി ഉയരത്തിൽ എത്തണം. എന്നും രാവിലെ മൂത്ത മകൾ വിസ്മയ ആണ് അച്ഛനെ എടുത്ത് റോഡിൽ എത്തിക്കുന്നത്. ഇത് എന്നും വിസ്മയ രാവിലെ ചെയ്യുന്നത്.
ഇളയ മകൾ ആണ് വീൽ ചെയർ വീട്ടിൽ നിന്നും കൊണ്ടുവരുന്നത്. അതിനു ശേഷം വീൽ ചെയറിൽ ഇരുന്ന് ജംക്ഷനിൽ എത്തുന്ന വിനോദ് ലോട്ടറി നിൽക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു വിസ്മയ വിവാഹം കഴിക്കുന്നത്.
മകളുടെ വിവാഹത്തിൽ അച്ഛൻ ഏറെ സന്തോഷിക്കുമ്പോൾ അതോടൊപ്പം ആ മനസ്സിൽ മൂടിക്കെട്ടിയ കാർമേഘവുണ്ട്. കാരണം നാളെ മുതൽ തന്നെ എടുത്ത് റോഡിലേക്ക് എത്തിക്കാൻ മൂത്തമകൾ വിസ്മയയും ഇല്ല.