യതീഷ് ചന്ദ്ര, കൊടിയുടെ നിറമോ പാർട്ടിയുടെ പേരോ നോക്കാതെ നിയമം നടപ്പാക്കുന്ന ഒരു ഒന്നൊന്നര പോലീസുകാരൻ. ആലുവയിൽ സിപിഎംകാരെ ഓടിച്ചിട്ട് തല്ലിയപ്പോൾ അന്ന് മനസ്സ് കൊണ്ട് ചിരിച്ചവർ അന്ന് കരഞ്ഞവർ ഇന്ന് അതേ അവസ്ഥയിൽ ആണ്. ചിരിച്ചവർ കരയുകയും കരഞ്ഞവർ ചിരിക്കുകയും ചെയ്യുന്നു.
കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല ദർശനത്തിന് എത്തിയപ്പോൾ ഉണ്ടായ വിവാദങ്ങൾ ആഘോഷമാക്കി പലരും യതീഷ് ചന്ദ്രയുടെ പഴയ പോസ്റ്റുകൾ കുത്തി പൊക്കി, വീഡിയോകൾ വാരി വിതറി. നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഇന്നും പലരും നെട്ടോട്ടം ഓടുന്നു.
പക്ഷെ യതീഷ് ചന്ദ്രക്ക് മറ്റൊരു മുഖം കൂടി ഉണ്ട്. അതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കേരളം മഹാ പ്രളയം നേരിട്ടപ്പോൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരി ചാക്കുകൾ പോളിസ് വാനിലേക്ക് ചുമന്ന് കയറ്റുന്നതും അതോടൊപ്പം പാവപ്പെട്ട ഒട്ടേറെ കുടുംബങ്ങളുടെ വീടുകൾ പോലീസ് സംഘത്തിന് ഒപ്പം വൃത്തിയാക്കിയ വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആയി ഓടുന്നത്.
ഇത് യതീഷ് ചന്ദ്ര നല്ല ഒന്നൊന്നര നട്ടെല്ല് ഉള്ള പോലീസുകാരൻ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…