എനിക്ക് വേണ്ടി വാതിൽ തുറക്കാൻ അവളെ ഉണ്ടാകുകയുള്ളൂ; കണ്ണ് നിറച്ച് ഒരു കുറിപ്പ്..!!
ഇതൊരു വലിയ സന്ദേശം നൽകിയ കുറിപ്പ് തന്നെയാണ്,
കല്യാണം കഴിഞ്ഞ ഭർത്താവും ഭാര്യയും കൂടി എടുത്ത ഒരു തീരുമാനം, വിവാഹ ശേഷമുള്ള ആദ്യ ദിവസം നമ്മുടേത് മാത്രം ആയിരിക്കണം, അന്ന് നമ്മൾ ഈ റൂമിൽ തന്നെ ഇരിക്കും, ആര് വന്നു വിളിച്ചാലും കതക് തുറക്കില്ല എന്ന് ആയിരുന്നു ഇരുവരും ചേർന്ന് എടുത്ത തീരുമാനം.
തുടർന്ന്, ഭർത്താവിന്റെ അച്ഛനും അമ്മയും കതകിൽ മുട്ടി, ഇരുവരും പരസ്പരം നോക്കി എങ്കിൽ കൂടിയും കതക് തുറന്നില്ല, ഇരുവരും മടങ്ങി പോയി, തുടർന്നാണ് ഭാര്യയുടെ അച്ഛനും അമ്മയും കതകിൽ മുട്ടിയത്.
എന്നാൽ, ഇത്തവണ നിറകണ്ണുകളോടെ ഭാര്യ പറഞ്ഞു, അവരെ അവഗണിക്കാൻ എനിക്ക് സാധിക്കില്ല, ഭർത്താവിനോട് ക്ഷമ ചോദിച്ചുകൊണ്ട് അവൾ വാതിൽ തുറന്നു, എന്നാൽ ഭർത്താവ് മറുത്ത് ഒന്നും പറഞ്ഞില്ല.
കാലങ്ങൾ കഴിഞ്ഞു, ഭാര്യക്കും ഭർത്താവിനും ആദ്യം രണ്ട് ആണ്മക്കൾ പിറന്നു, തുടർന്ന് പെണ്കുട്ടിയും, എന്നാൽ ആണ്മക്കൾ പിറന്ന പോലെ ആയിരുന്നില്ല പെണ്കുട്ടി എത്തിയപ്പോൾ, വമ്പൻ ആഘോഷം തന്നെ ആയിരുന്നു ഭർത്താവ് ഒരുക്കിയത്. വിവാഹത്തെക്കാൾ വലിയ ആഘോഷം.
എന്നാൽ ആഘോഷങ്ങൾക്ക് ശേഷം രാത്രിയിൽ ഭാര്യ ഭർത്താവിനോട് ചോദിച്ചു, എന്താണ് ഇത്ര വലിയ ആഘോഷം, ആണ്മക്കൾക്ക് കൊടുക്കാത്തത്, എന്താണ് അങ്ങനെ.
ഭർത്താവ് പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു, എനിക്ക് വേണ്ടി വാതിൽ തുറക്കാൻ അവളെ ഉണ്ടാവൂ,
വിവാഹത്തിന് ശേഷം ഭാര്യയായി മറ്റൊരു വീട്ടിൽ വന്ന് കയറിയാൽ കൂടി, അവൾ ഒരു മാലാഖ തന്നെയാണ്, എല്ലാവർക്കും മാതൃകയാകുന്ന വെളിച്ചം, പെണ്മക്കൾ അതൊരു പുണ്യം തന്നെയാണ്.