മഞ്ജു വാര്യർ എത്രവരെ പഠിച്ചു എന്നറിയാമോ; മലയാളത്തിലെ നായികമാരുടെ വിദ്യാഭ്യാസ യോഗ്യതകൾ ഇങ്ങനെ..!!

131

മലയാളത്തിലെ ചെറുതും വലുതുമായ ഒട്ടേറെ നായകന്മാർ ഉണ്ട്, അവർക്ക് എല്ലാം വലിയ ആരാധക കൂട്ടങ്ങളും തങ്ങളുടെ താരങ്ങളുടെ എല്ലാ വിവരങ്ങളും അരച്ചു കലക്കി കുടിച്ചവർ ആണ് ഇവരിൽ മിക്കവരും. എന്നാൽ മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ വേഷം ഇട്ട സൂപ്പർ നായികമാർ മുതൽ, ഒന്നും രണ്ടും ചിത്രങ്ങൾ ചെയ്ത നടിമാർ വരെ ഉണ്ട്.

സിനിമയിൽ എത്തിയപ്പോൾ പഠിത്തം ഉപേക്ഷിച്ചവരും ചെറുപ്പത്തിൽ തന്നെ സിനിമയിൽ തിളങ്ങിയവരും പഠിത്തം കഴിഞ്ഞു സിനിമയിൽ തിളങ്ങിയവരും എല്ലാം മലയാള സിനിമയിൽ ഉണ്ട്.

കാവ്യ മാധവൻ

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കാവ്യ നായികയായി സിനിമയിൽ എത്തുന്നത്, തുടർന്ന് പഠിക്കാൻ ഉള്ള സാഹചര്യം നടിക്ക് ഉണ്ടായില്ല. എന്നാൽ തുടർന്ന് പ്ലസ് ടു പരീക്ഷ എഴുതി എങ്കിൽ കൂടിയും വിജയമാണോ പരാജയമാണോ ഫലം എന്ന നടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഭാവന

കാർത്തിക മേനോൻ എന്ന് യഥാർത്ഥ പേര് സിനിമയിൽ എത്തിയപ്പോൾ ഭാവന എന്നാക്കിയ നടി, പതിനാറാം വയസിൽ നമ്മൾ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തുന്നത്, പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ള നടി തുടർ വിദ്യാഭ്യാസം നടത്തിയില്ല.

നസ്രിയ നസീം

ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തി എങ്കിൽ കൂടിയും ബി.കോം ഒന്നാം വർഷം പഠിക്കുമ്പോൾ ആണ് നടിക്ക് ഫഹദ് ഫാസിലുമായി വിവാഹം നടക്കുന്നത്, തുടർന്ന് പഠനം നിർത്തുക ആയിരുന്നു.

നമിത പ്രമോദ്

ഡിഗ്രിക്ക് ബിഎ സോഷ്യോലോജി പഠിക്കാൻ കയറിയ നമിത പ്രൊമോദിനും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല, ഇപ്പോൾ വീണ്ടും പഠനം നടത്തുകയാണ്.

സംയുക്ത മേനോൻ

ഡോക്ടർ ആയ അച്ഛന്റെ പാത തുടർന്ന് പ്ലസ് ടു കഴിഞ്ഞു എൻട്രൻസ് പരീക്ഷക്ക് കാത്തിരിക്കുമ്പോൾ ആണ് സംയുക്ത തീവണ്ടിയിൽ നായികയായി എത്തുന്നത്. പ്ലസ് ടു കഴിഞ്ഞു സിനിമയിൽ സജീവമായി തുടർന്ന് നിൽക്കുന്ന നടി തിരിച്ചു ഡോക്ടറേറ്റ് എടുക്കാൻ ഉള്ള താൽപര്യത്തിൽ അല്ല.

മലയാളത്തിൽ ഡിഗ്രി പൂർത്തിയാക്കിയ നടിമാർ ഇവർ ആണ്.

മഞ്ജു വാര്യർ, സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ കണ്ണൂർ എസ് എൻ കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയ നടിയാണ് മഞ്ജു വാര്യർ.

അഹാന കൃഷ്ണ; വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷം ആണ് അഹാന കൃഷ്ണ സിനിമയിൽ എത്തിയത്.

കൂടുതൽ അറിയാൻ വീഡിയോ കാണുക

You might also like