ഇത് വമ്പൻ സർപ്രൈസ്; ലൂസിഫറിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും..!!

7

ആരാധകർക്ക് ആവേശം നൽകുന്ന വമ്പൻ സർപ്രൈസുമായി ലൂസിഫർ ടീം. നടൻ പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിൽ മമ്മൂട്ടിയും ഉണ്ടെന്ന് റിപ്പോർട്ടുകൾ.

Loading...

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് മുരളി ഗോപിയാണ്.

മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, ബോളിവുഡ് നടൻ വിവേക് ഒബ്രോയ്‌, കലാഭവൻ ഷാജോണ്, സാനിയ അയ്യപ്പൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

മോഹൻലാൽ നെഗറ്റിവ് ടച്ച് ഉള്ള രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആയിരുന്നു.

അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്‌യുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് ഓഫിസറുടെ വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ ഇതിന് ഒഫീഷ്യൽ സ്ഥിരീകരണം ആയിട്ടില്ല.