മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ; ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ; സംഘർഷത്തിന് ഇടയിൽ മമ്മൂട്ടിയുടെ വോട്ടിങ്..!!

57

കേരളം ഇന്ന് വോട്ടിങ് ചൂടിൽ ആണ് . മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയത് ഭാര്യ സുൽഫിത്തിന് ഒപ്പം ആയിരുന്നു. പൊന്നുരുന്തി സികെഎസ് വിദ്യാലയത്തിൽ ആണ് മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്തത്.

Loading...

വോട്ട് ചെയ്യാൻ മമ്മൂട്ടി എത്തിയപ്പോൾ ഫോട്ടോ എടുക്കാൻ എത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി മത്സരാർഥിയുടെ ഭാര്യയും പ്രവർത്തകരും ചേർന്ന് തടയുക ആയിരുന്നു.

മാധ്യമ പ്രവർത്തകർ എന്തിനാണ് പോളിംഗ് ബൂത്തിലേക്ക് കയറുന്നത് എന്നും മമ്മൂട്ടിക്ക് എന്താ കൊമ്പു ഉണ്ടോ എന്നും ആയിരുന്നു ചോദ്യം. മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയപ്പോൾ തിരക്ക് ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ഫോട്ടോ എടുക്കുന്നതിനായി മാധ്യമ പ്രവർത്തകരും ഒപ്പം കയറിയത് ആണ് സംഘർഷത്തിനും തർക്കങ്ങൾക്കും വഴി വെച്ചത്. എന്നാൽ മമ്മൂട്ടി ഈ വിഷയം ശ്രദ്ധ കൊടുക്കാനോ മറുപടി നൽകാനോ നിന്നില്ല.