ശല്യം സഹിക്കാൻ കഴിയാതെ ബ്ലോക്ക് ചെയ്യും; എന്നിട്ടും അവരെന്നെ കണ്ടുപിടിച്ചു വീണ്ടും വരും; മഞ്ജു വാര്യർ പറയുന്നു..!!

35

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് ആണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

Loading...

ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു. രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്.

അതോടൊപ്പം തന്നെ തമിഴിൽ ധനുഷിനൊപ്പം വമ്പൻ വിജയ ചിത്രത്തിന്റെ ഭാഗമാകാനും മഞ്ജു വാര്യർക്ക് കഴിഞ്ഞു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജു വാര്യർ അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് ദിലീപിന്റെ നായികയായി സല്ലാപത്തിൽ കൂടി നായികയായി അരങ്ങേറ്റവും കുറിച്ചു. ഇന്ന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാൻ ഉള്ള കഴിവ് മഞ്ജുവിന് ഉണ്ട്.

മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ ഉള്ളത് പോലെ മഞ്ജുവിന്റെ ചിത്രങ്ങൾ കാണാനും ഒരു വിഭാഗം ആളുകൾ ഉണ്ടായി. ആരാധക കൂട്ടം നേടാൻ മഞ്ജുവിന് കഴിഞ്ഞു എന്ന് വേണം പറയാൻ. സിനിമയിൽ കയ്യ് നിറയെ ചിത്രങ്ങൾ ഉള്ളതുപോലെ തന്നെ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് മഞ്ജു. പുത്തൻ ഫോട്ടോഷൂട്ടുകൾ ഫോട്ടോകൾ യാത്ര വിശേഷങ്ങൾ നൃത്തങ്ങൾ എന്നിവയെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ തന്റെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് മഞ്ജു വാര്യർ. തന്നെ ഏറ്റവും കൂടുതൽ വിളിക്കുന്നത് ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് മഞ്ജു. അമ്മ എന്നാണ് മഞ്ജു വാര്യർ നൽകിയ ഉത്തരം. ആരാധകരും തന്നെ ഒരുപാട് വിളിക്കാറുണ്ട് എന്നും ചിലത് അതിരുവിടുമ്പോൾ ബ്ലോക്ക് ചെയ്യാറുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു.

അങ്ങനെ നൂറോളം പേരെ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്നായിരുന്നു താരം വെളിപ്പെടുത്തിയത്. എങ്കിലും ഇവരെല്ലാവരും എങ്ങനെയെങ്കിലും തന്നെ വീണ്ടും വിളിക്കുമെന്നും മഞ്ജു പറയുന്നു. ആരു വിളിച്ചാലും ഫോൺ എടുക്കാതെ ഇരിക്കാറില്ല എന്നും താരം പറയുന്നു. ചിലപ്പോഴൊക്കെ കോൾ ഹോൾഡ് ചെയ്തു വെക്കും.