എന്റെ ഹൃദയം തകർത്ത പുരുഷൻ; വിവാഹ ദിനത്തിൽ ഉണ്ടായ സംഭവം പറഞ്ഞു മീന..!!

12

തമിഴ് ചിത്രത്തിൽ ബാല നടിയായി എത്തിയ താരം ആണ് മീന. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത് മീന ആയിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായി ഉള്ള കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയ വിദ്യാസാഗറിനെ 2009 ജൂലൈ 12 നു ആണ് മീന വിവാഹം കഴിക്കുന്നത്.

Loading...

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൽ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്.

സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടർന്ന് മമ്മൂട്ടി മോഹൻ ലാൽ സുരേഷ് ഗോപി ജയറാം മുകേഷ് ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ. രജനികാന്തിന്റെ കൂടെ ബാലതാരമായും പിന്നീടെ വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്.

തന്റെ ഹൃദയം തകർന്ന സംഭവത്തെ കുറിച്ച് മീന ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് എഴുതിയത് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. തന്റെ സെലിബ്രിറ്റി ക്രഷിനെ കുറച്ചായിരുന്നു താരം പറഞ്ഞത്. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടനായിരുന്നു ഹൃത്വിക് റോഷൻ. അദ്ദേഹത്തെ നേരിൽ കണ്ട ദിവസത്തെയാണ് ഹൃദയം തകർന്ന ദിവസമായി മീന പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഹൃത്വിക്കിനെ നേരിൽ കണ്ട ദിവസത്തെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

തന്റെ പ്രിയപ്പെട്ട താരത്തെ കണ്ട ദിവസം ഹൃദയം തകർന്ന ദിവസമായിരുന്നുവെന്നാണ് മീന പറയുന്നത്. ഹൃത്വിക്കിനെ മീന കണ്ടത് അദ്ദേഹത്തിന്റെ വിവാഹത്തിന് ശേഷം നടന്ന റിസപഷനിൽ. ബംഗളൂരുവിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.