മൂന്ന് കപ്പലുകൾ അടക്കം വമ്പൻ സെറ്റ് ഒരുങ്ങി; കുഞ്ഞാലിമരയ്ക്കാർ ഷൂട്ടിംഗ് നാളെ തുടങ്ങും..!!

8

ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തിന്റെ ഹിറ്റ് ജോഡികളായ പ്രിയദർശൻ – മോഹൻലാൽ കോമ്പിനേഷൻ ഒന്നിക്കുന്ന ചിത്രമാണ് കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം.

Loading...

100 കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന മോഹൻലാൽ ചിത്രത്തിൽ, ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് ആക്ഷൻ കിംഗ്‌ അർജുൻ, മധു, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

കുഞ്ഞാലിമരയ്ക്കാരിന്റെ അവസാന ഘട്ട ലൊക്കേഷൻ വർക്കുകൾ ഹൈദരാബാദിൽ നടക്കുകയാണ്. 70% സീനുകളും കടലിൽ ചിത്രീകരണം നടത്തുന്ന ചിത്രത്തിന് വേണ്ടി ഒരുങ്ങുന്നത് 3 വമ്പൻ കപ്പലുകൾ ആണ്. ഡിസംബർ 1നു ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ ഡിസംബർ12നു മോഹൻലാൽ ജോയിൻ ചെയ്യും.

ചിത്രത്തിൽ നാല് നായികമാർ ആണ് ഉള്ളത്, കീർത്തി സുരേഷ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവരെ നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിലേക്ക് നാലാമത് നായിക, വിശ്വരൂപം, ഉത്തമ വില്ലൻ എന്നീ ചിത്രങ്ങളിൽ നായികയായി എത്തിയ പൂജ കുമാർ ആണ് മറ്റൊരു നായിക, മോഹൻലാലിന്റെ നായികയായി എത്തുന്നത് തന്റെ ഭാഗ്യം എന്നാണ് പൂജ വിശേഷിപ്പിച്ചത്, അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിരൂപക ശ്രദ്ധ നേടിയ പൂജ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

ചിത്രത്തിന്റെ വമ്പൻ സെറ്റ് ഒരുക്കുന്നത് സാബു സിറിൾ ആണ്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ചിത്രം അടുത്ത വർഷം ഓണം റിലീസ് ആയിരിക്കും.