കേരളത്തിലെ 90% തീയറ്ററുകളിൽ ഒടിയൻ റിലീസ് ചെയ്യാനുള്ള പ്ലാനുമായി ആന്റണി പെരുമ്പാവൂർ..!!

3

മലയാള സിനിമ പ്രേക്ഷകരും അതോടൊപ്പം ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ഒടിയൻ മാണിക്യനായി എത്തുന്ന ഒടിയൻ.

Loading...

ആക്ഷനും പ്രണയത്തിനും പകയും എല്ലാം കൂടിച്ചേരുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ഇത്. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പീറ്റർ ഹെയ്ൻ കൊമ്പിനേഷനിൽ ഒരുങ്ങുന്ന ആക്ഷൻ രംഗങ്ങൾ തീയറ്ററുകളിൽ ആവേശം ഉണ്ടാക്കുക തന്നെ ചെയ്യും. അഞ്ചോളം ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരിക്കും എന്നാണ് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്.

മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ധിക്ക്, നരേൻ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഡിസംബറിൽ ആണ് തീയറ്ററുകളിൽ എത്തുന്നത്.

മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയ ആന്റണി പെരുമ്പാവൂർ പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി 200ന് മുകളിൽ ഫാൻസ് ഷോ നടത്താൻ ആണ് മോഹൻലാൽ ഫാൻസ് അസോസിയേഷനുകൾ തീരുമാണിച്ചിരിക്കുന്നത്.