മാസ്സ് സംവിധായകന്റെ മരണമാസ്സ് തിരിച്ചുവരവ് – പൊറിഞ്ചു മറിയം ജോസ് REVIEW

77

മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി വർഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ചിത്രമാണ് പോറിഞ്ചു മറിയം ജോസ്. റെജിമോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ് ചന്ദ്രൻ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നു.

പോറിഞ്ചുവിന്റെയും മറിയത്തിന്റെയും ജോസിന്റെയും കഥ പറയുന്ന ചിത്രം മൂവരുടെയും ബാല്യകാലത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. പറവയിലൂടെ ശ്രദ്ധേയരായ ബാല താരങ്ങൾ ചിത്രത്തിലെ ബാല്യകാലം മികവുറ്റതാക്കിയിട്ടുണ്ട്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ശക്തമായ നായക കഥാപാത്രമായി എത്തുന്ന ജോജു അഭിനയമികവുകൊണ്ടു കയ്യടി നേടുന്നു. ജോസായി എത്തിയ ചെമ്പൻ വിനോദും തന്റെതായ ശൈലിയിൽ കഥാപാത്രത്തെ മികച്ചതാക്കി. ഇന്നേവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത വേഷമായിരുന്നു ഇത്തവണ നൈല ഉഷക്ക്, കഥാപാത്രത്തെ ഒട്ടും മോശമാക്കിയില്ല എന്നു തന്നെ പറയാം.

ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കണ്ണുകളെ ഈറണനിയിപ്പിക്കുന്ന രംഗങ്ങൾ എല്ലാം തന്നെ കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് ഗംഭീരമാക്കി മാറ്റിയിട്ടുണ്ട്. നായകന്മാരെ കൂടാതെ എടുത്തു പറയേണ്ട പ്രകടനങ്ങൾ ആണ് ചെമ്പൻ വിനോദിന്റെ അച്ഛൻ വേഷം ചെയിത TG രവിയുടെയും, സഹോദരനായ സുധീ കോപ്പയുടെയും. വിജയരാഘവൻ, രാഹുൽ മാധവ്, സിനോജ് തുടങ്ങി ചെറുതും വലുതുമായ എല്ലാ വേഷങ്ങളും ചെയിതവർ പ്രകടനം കൊണ്ട് മികച്ചതാക്കിയ ചിത്രം എന്നു കൂടി പോറിഞ്ചു മറിയം ജോസിനെ വിശേഷിപ്പിക്കാം. ഛായാഗ്രഹണത്തിനും ഗാനങ്ങൾക്കുമൊപ്പം കയ്യടി നൽകേണ്ട ഒന്നാണ് ചിത്രത്തിലെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ. അതിൽ തന്നെയും എടുത്തു പറയേണ്ട ഒന്നാണ് പ്രത്യേകിച്ചു ക്ലൈമാക്സിലെ ആക്ഷൻ രംഗം.

ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്നത് ജോഷി എന്ന സംവിധായകന്റെ മേക്കിങ് മികവ് തന്നെയാണ്. ഈ അടുത്തു വന്ന ജോഷി ചിത്രങ്ങളിൽ ഏറ്റവും ഗംഭീര മേക്കിങ് എന്നു തന്നെ പറയാം. ന്യൂഡൽഹി , ധ്രുവം, പത്രം , നരൻ തുടങ്ങി മാസ്സ് ചിത്രങ്ങൾ ചെയിത ജോഷിയിലേക്കുള്ള തിരിച്ചുപോക്ക് ചിത്രം ഉറപ്പ് നൽകുന്നുണ്ട്.

VERDICT :

MUST WATCH MASS ENTERTAINER

You might also like