നടൻ നീരജ് മാധവിന് കുഞ്ഞു ജനിച്ചു; സന്തോഷം പങ്കു വെച്ച് താരം പറയുന്നത് ഇങ്ങനെ..!!

70

മലയാളത്തിന്റെ പ്രിയ യുവ നടൻ നീരജ്‌ മാധവിന് കുഞ്ഞു പിറന്നു. പെൺകുട്ടിയാണ് ജനിച്ചത്. കുഞ്ഞു പിറന്ന സന്തോഷം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആണ് പങ്കു വെച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നും താരം പറയുന്നു. 2018 ൽ ആയിരുന്നു നീരജ്‌ മാധവ് ദീപ്തിയെ വിവാഹം കഴിക്കുന്നത്.

Loading...

ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ബഡി ആണ് ആദ്യം ചിത്രം എങ്കിൽ കൂടിയും ആ വർഷം തന്നെ എത്തിയ ദൃശ്യം ആണ് താരത്തിന് കൂടുതൽ ശ്രദ്ധ നേടി കൊടുത്ത ചിത്രം. നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ കൊറിയോഗ്രാഫറുമായി.

എന്നിലെ വില്ലൻ, പാതിരാ കുർബാന എന്നീ സിനിമകളാണ് നീരജിന്റേതായി പുറത്തിറങ്ങാനുള്ളത്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഡാൻസർ കൂടി ആണ് താരം. ഈ മേഖലയിലും ശ്രദ്ധ കൊടുക്കാൻ താരം ശ്രദ്ധിക്കുന്നുണ്ട്. ടോവിനോ തോമസ് , രചന നാരായണൻകുട്ടി , അജു വർഗീസ് , ഉണ്ണി മുകുന്ദൻ , പേർളി മാണി അടക്കം നിരവധി ആളുകൾ ആണ് ആശംസകളുമായി എത്തിയത്.