ഞായറാഴ്ച ഒരേ സമയം നിരവധി അനാശാസ്യ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ വിദേശികൾ അടക്കം നിരവധി ആളുകൾ ആണ് പിടിയിൽ ആയത്, വിദേശികളുടെ പേര് വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടട്ടില്ല.
നോയിഡ കൊമേഷ്യൽ സെക്‌ടർ 18ലെ 14 മസാജിംഗ് പാർലറുകളിലാണ് ഒരേ സമയം ഡൽഹി പൊലീസ് പരിശോധന നടത്തിയത്.
മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധന രാത്രി മുഴുവൻ നീണ്ടുനിന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജെയ്‌സ്‌വാൾ വ്യക്തമാക്കി. 14 സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് പരിശോധന. വിദേശ പൗരന്മാർ ഉൾപ്പെടെ 35 പേർ പിടിയിലായി.
ഏതാണ്ട് ഒരുലക്ഷത്തോളം രൂപ, ബിയർ, ഉപയോഗിച്ചതും അല്ലാത്തതുമായ ഗർഭനിരോധന ഉറകൾ തുടങ്ങിയവ ഇവിടെനിന്നും കണ്ടെത്തി. പരിശോധന നടത്തിയ മൂന്ന് മസാജ് പാർലറുകൾ അനാശാസ്യകേന്ദ്രങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടി. മറ്റുള്ള സ്ഥലങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ നടത്തിപ്പുകാർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…