മദ്യലഹരിയിൽ രണ്ട് കുട്ടികളെ അനാഥരാക്കി ശ്രീറാം വെങ്കിട്ടരാമൻ; നാട് മാതൃകയാകേണ്ടയാൾ ഇല്ലാതെയാക്കിയത് മാധ്യമ പ്രവർത്തകനെ..!!

9

സർവേ ഡയറക്‌ടറായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മരണപ്പെട്ടത് മാധ്യമ പ്രവർത്തകൻ. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംങഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്.

മദ്യലഹരിയിൽ ആയിരുന്നു ശ്രീറാം എന്നാണ് കണ്ടെത്തൽ, അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, എന്നാൽ താൻ അല്ല തന്നോട് ഒപ്പം ഉണ്ടായിരുന്ന പെൺസുഹൃത്ത് ആണ് വാഹനം ഓടിച്ചത് എന്നാണ് ശ്രീറാം പറയുന്നത്.

മനപൂർവ്വം അല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരിക്കുന്നത്, എന്നാൽ ആരാണ് വാഹനം ഓടിച്ചിരുന്നത് എന്നുള്ളത് ഫയൽ ചെയിതിട്ടില്ല എന്നാണ് അറിയുന്നത്. അതുപോലെ തന്നെ ജാമ്യം ലഭിക്കുന്ന രീതിയിൽ ആണ് ഇപ്പോൾ കേസ് ചുമത്തി ഇരിക്കുന്നത്.

അതേ സമയം ജനറൽ ആശുപത്രിയിൽ നിന്നും ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയിതു എങ്കിൽ കൂടിയും ശ്രീറാം കിംസ് ആശുപത്രിയിലേക്ക് ആണ് പോയത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അതേ സമയം പത്ര പ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നൽകിയ കുറിപ്പ് ഇപ്രകാരം ആണ്,

കേരള പത്രപ്രവർത്തക യൂണിയൻ
സംസ്ഥാന സമിതി പുറത്തിറക്കിയ കുറിപ്പ്‌

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,

ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.
എന്താണ് സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉൾപ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.
പൊലീസ് ഇപ്പോൾ കാര്യങ്ങൾ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങൾ പോകണം. ശ്രീരാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ എടുത്തുവോ എന്ന കാര്യത്തിൽ പോലും അധികൃതർ ഉറപ്പു പറയുന്നില്ല ഇപ്പോൾ. പൊലീസിന്റെ നിലപാടുകൾ സംശയാസ്പദമാണ്.

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നൽകാൻ നടപടി ഉണ്ടാവണം.

എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാർഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട്. ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ഞങ്ങൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.

You might also like