കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന വാഹന അപകടത്തിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഒപ്പം ഉണ്ടായിരുന്ന യുവതി വിവാഹതയും പ്രവാസി മലയാളിയും അതിന് ഒപ്പം മോഡലും ആയ വാഫ ഫിറോസ് ആണ്. ഉന്നതരുമായി അടുത്ത ബന്ധമാണ് വാഫാ ഫിറോസിന് ഉണ്ടായിരുന്നത്. മാധ്യമ ശ്രദ്ധ നേടുന്ന ഐഎഎസ് ഐപിസ് ഉദ്യോഗസ്ഥരിൽ പലരെയും വാഫാ അടുത്ത സുഹൃത്തുക്കൾ ആക്കാറുണ്ടായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന ഇവർ ആഘോഷങ്ങളിലും പാർട്ടികളിലും എല്ലാം പങ്കെടുത്തു അടിച്ചു പൊളിക്കുന്ന പ്രകൃതകാരിയാണ്.
മൂന്നാറിൽ നടന്ന നടപടികൾ കൂടി ശ്രദ്ധ നേടിയത് കൊണ്ടാണ് ശ്രീറാമുമായി യുവതി പരിചയം ഉണ്ടക്കാൻ കാരണമായി പറയുന്നത്. വിദേശത്ത് പഠനം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം ആണ് ശ്രീറാം നാട്ടിൽ മടങ്ങിയെത്തിയത്.
ഇപ്പോൾ അപകടം ഉണ്ടാകുകയും കെ എം ബഷീർ മരണപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ ആണ് യുവതി നടത്തിയിരിക്കുന്നത്. പട്ടം മറപ്പാലത്ത് ആണ് ഈ യുവതി ഇപ്പോൾ താമസിക്കുന്നത്. അപകടം നടന്ന സമയത്ത് ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് യുവതിയുടെ മൊഴി. ആദ്യം ശ്രീറാം അല്ല താൻ ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് യുവതി മൊഴി നൽകിയത്. ഈ മൊഴിയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
അമിത വേഗത്തിൽ ആണ് ശ്രീറാം വാഹനം ഓടിച്ചിരുന്നത് എന്നാണ് യുവതി പറയുന്നത്, രാത്രി 12.45 ലോട് കൂടിയാണ് വാഫ കാറുമായി കവടിയാർ എത്തിയത് എന്നും അവിടെ നിന്നും വാഹനം ഓടിച്ചത് ശ്രീറാം ആണെന്നും കെ എൽ 01 ബിഎം 360 എന്ന വാഫയുടെ ഉടമസ്ഥതയിലുള്ള കാറിന് ഇതിന് മുമ്പ് മൂന്ന് തവണ അമിത വേഗത്തിൽ ഓടിച്ചതിന് പിഴ ചുമതിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…