ഐഎഎസ് പദവിയിൽ ഉള്ള ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് ഉണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകർ മരിച്ച സംഭവത്തിൽ പ്രതിഷേധം കൂടുമ്പോൾ കൂടുതൽ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
മദ്യപിച്ച് വാഹനം ഓടിച്ചിരുന്നത് ശ്രീറാം ആയിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുമ്പോഴും ശ്രീറാം പറഞ്ഞിരുന്നത് കൂടെ ഉണ്ടായിരുന്ന പെൺ സുഹൃത്ത് വഫ ഫിറോസ് ആയിരുന്നു എന്നായിരുന്നു, സ്റ്റേഷനിൽ എത്തിയപ്പോൾ വഫ ഇത് അംഗീകരിക്കുകയും ചെയിതിരുന്നു. എന്നാൽ പിന്നീട് യുവതി മൊഴി മാറ്റുക ആയിരുന്നു, ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് ഇപ്പോഴത്തെ മൊഴി.
വള്ളയമ്പലത്ത് നിന്ന് ഒരേ ദിശയിൽ ആയിരുന്നു ഇരു വാഹനങ്ങളും, വഴിയുടെ വശത്ത് നിർത്തി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന സിറാജ് പത്രത്തിന്റെ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ വാഹനം ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. തുടർന്ന് 100 മീറ്ററോളം മാറിയാണ് കാർ നിന്നത്.
തിരുവനന്തപുരത്ത് എത്തിയ ശേഷം ആണ് ശ്രീറാം വനിതാ സുഹൃത്തിനെ പരിപ്പെടുന്നത്, ഉപരിപഠനത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ ശ്രീറാം, തലസ്ഥാനത്തെ ഒരു പ്രമുഖ ക്ലബ്ബിൽ നടന്ന ആഘോഷത്തിന് ശേഷം ആണ് വാഹനത്തിൽ യാത്ര തുടർന്നത്, ഗൾഫിൽ ജോലി ചെയ്യുന്ന ഫിറോസ് എന്ന ആളുടെ ഭാര്യയാണ് വഫ. വഫയുടെ കാറിൽ ആയിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്.
അപകട സമയത്ത് ശ്രീറാമിന്റെ ഭാര്യ ആയിരുന്നു കൂടെ ഉണ്ടായിരുന്നത് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പിന്നീട് സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് സുഹൃത്ത് ആണെന്ന് അറിയുന്നത്, ശ്രീറാമിന്റെ ഉറ്റ സുഹൃത്തെന്ന നിലയിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യാനോ കസ്റ്റഡിയിൽ സൂക്ഷിക്കാനോ തയ്യാറാകാരെ ഊബർ വിളിച്ചുവരുത്തി വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. പിന്നീട് മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി ഇവരെ വിളിച്ചുവരുത്തി വൈദ്യപരിശോധനക്ക് വിധേയയാക്കുകയും പിന്നീട് ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
ആരായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നുള്ളത് അന്വേഷിക്കാൻ ആയി സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തി വരുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…