പാവങ്ങളുടെ നന്മമരം ആയി അറിയപ്പെടുന്ന ഫിറോസ് കുന്നംപറമ്പിൽ തന്റെ ചാരിറ്റി ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ഇന്നലെ രാത്രി സാമൂഹിക മാധ്യമം വഴിയാണ് താൻ ഇതുവരെ നടത്തി വന്നിരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് എന്ന് ഫിറോസ് അറിയിച്ചത്.
ഫിറോസ് പറയുന്നത് ഇങ്ങനെ,
തിരുവനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും എനിക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയില്‍ ചാടിക്കാന്‍ നോക്കുന്നത്. ഇപ്പോഴിതാ എഴുലക്ഷം രൂപ ഫിറോസ് തിരുവനന്തപുരത്ത് ഒരു രോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ പലതായി കേള്‍ക്കുന്നു.
മടുത്തു. ഇനി വയ്യ. വീട് കാര്‍ വിദേശയാത്ര.. ഒരു മനുഷ്യന്‍ എന്തൊക്കെ കേള്‍ക്കണം. മടുത്തു. ചിലര്‍ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. മതം നോക്കി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് എനിക്കെതിരെ പറയുന്നത്.’ കുറേ കല്ലേറ് കിട്ടി. കുടുംബം പോലും എനിക്കെതിരാവുന്നു. ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല.
ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രനാള്‍ ജീവിച്ചത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ഞാന്‍ എനിക്ക് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ.’ ഫിറോസ് പറഞ്ഞു.
പാലക്കാട് ആലത്തൂർ സ്വദേശിയാണ് ഫിറോസ്. ആദ്യം മുൻ മണ്ണാർക്കാട് മുൻ എം എൽ എ ആയിരുന്ന കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവർ ആയിരുന്നു ഫിറോസ്. പിന്നീട് മൊബൈൽ ഷോപ്പ് തുടങ്ങി. അതിനു ശേഷം ആണ് ഫിറോസ് കാരുണ്യ പ്രവർത്തനങ്ങളിലേക്ക് എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…