Malayali Special

എട്ടു വർഷങ്ങൾ കാത്തിരുന്നു ലഭിച്ച കുഞ്ഞു ചികിത്സ ലഭിക്കാതെ മരിച്ചു; സംഭവം നിലമ്പൂരിൽ..!!

എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ആദിവാസി കുഞ്ഞു ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ദാരുണാന്ത്യം. മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ ചികിത്സ ലഭിക്കാതെ ആദിവാസി കുഞ്ഞ് മരിച്ചു.

നിലമ്പൂര്‍ പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു – സുനിത ദമ്പതികളുടെ എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച മൂന്നു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഈ മാസം ഒന്നിന് ആയിരുന്നു കുഞ്ഞിന് ശ്വാസ തടസം ഉണ്ടായപ്പോൾ നിലമ്പൂരിൽ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചപ്പോൾ കഫക്കെട്ടിന്‌ മരുന്ന് നൽകി പറഞ്ഞു വിടുക ആയിരുന്നു.

എന്നാൽ രണ്ടാം ദിനവും രോഗം മൂർച്ഛിച്ചപ്പോൾ വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ ഇതേ മരുന്ന് നൽകി ഡോക്ടർ തിരിച്ചു അയക്കുക ആയിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിക്കുക ആയിരുന്നു. ആശുപത്രിയിൽ എത്തിയ ഉടനെ കുഞ്ഞു മരിക്കുക ആയിരുന്നു.

ആന്തരിക അവയവങ്ങൾക്ക് അണുബാധ മൂലം പ്രവർത്തനം നിലച്ചതോടെയാണ് കുട്ടിയുടെ മരണത്തിന് കാരണം ആയത് എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം എന്ന് ബന്ധുക്കൾ പറയുന്നു.

David John

Recent Posts

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 days ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

4 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

2 months ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

2 months ago