ആഗോള തലത്തിൽ സാമ്പത്തിക വളർച്ച മുരടിപ്പ്, യൂ എസ് ചൈന എന്നിവർ തമ്മിൽ ഉള്ള വ്യാപാര തർക്കങ്ങൾ എന്നിവയൊക്കെയാണ് ആഗോള തലത്തിൽ സ്വർണ്ണ വില ഉയരാൻ കാരണം. കേരളത്തിൽ സ്വർണ്ണ വില പവന് ചരിത്രത്തിൽ ആദ്യമായി 29000 കടന്നു. ബുധനാഴ്ച പവന് 320 രൂപ വർധിച്ച് 29120 രൂപയിൽ എത്തിയതോടെയാണ് ചരിത്രത്തിൽ സ്വർണ്ണ വില എത്തിയത്. ഗ്രാമിന് 40 രൂപയുടെ 3640 രൂപയായി.
എന്നാൽ കേരളത്തിൽ ഒരു പവൻ സ്വർണ്ണ ആഭരണങ്ങൾ വാങ്ങാൻ ചുരുങ്ങിയത് 32000 രൂപ എങ്കിലും വേണം, കാരണം പണിക്കൂലി, ജി എസ് ടി, പ്രളയ സെസ് എന്നിവയെല്ലാം ചേർന്നായിരിക്കും ഒരു പവൻ വില വരുക. രൂപയുടെ മൂല്യം ഇടിയുന്നത് ആണ് ഇന്ത്യയിലേക്ക് സ്വർണ്ണ ഇറക്കുമതിക്ക് കൂടി പണം ചെലവഴിക്കേണ്ടി വരും, അതുകൊണ് കൂടിയാണ് സ്വർണ്ണ വില കുതിച്ച് ഉയർന്നത്.
അന്താരാഷ്ട്ര വിപണിയിൽ തനി തങ്കത്തിന് 1545 ഡോളർ ആണ് വില. രൂപക്ക് എതിരെ ഡോളറിന്റെ മൂല്യം 72.39 എന്ന നിലയിൽ ആണ് ഉള്ളത്. 2011 ഓഗസ്റ്റ് 19 ന് ആയിരുന്നു സ്വർണ്ണം ആദ്യമായി 20000 രൂപയിൽ എത്തുന്നത്, തുടർന്ന് എട്ട് വർഷങ്ങൾക്ക് ശേഷം 2019 ഫെബ്രുവരി 19 ആയപ്പോൾ ആണ് 25000 രൂപ എന്ന നാഴികക്കല്ല് സ്വർണ്ണ വില നേടിയത്. 2019 സെപ്റ്റംബർ 4 ആയപ്പോൾ സ്വർണ്ണ വില 29000 എത്തിയിരിക്കുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…