Malayali Special

തൃശ്ശൂരിൽ നിന്നും ഒരേ ദിവസം കാണാതായ പെൺകുട്ടികളെ കണ്ടെത്തിയത് കൊല്ലത്ത്; പോയത് മൊബൈൽ പ്രണയത്തിനൊടുവിൽ..!!

തൃശൂരിൽ നിന്നും ഒരേ ദിവസം കാണാതായത് 6 പെൺകുട്ടികളെ. ഇതിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും പോയത് സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദത്തിൽ ആയവർക്ക് ഒപ്പം ആയിരുന്നു. എന്നാൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടി മാത്രം വീട്ടിലെ പ്രശ്നങ്ങൾ മൂലമാണ് ഒളിച്ചോടിയിരിക്കുന്നത്.

എല്ലാവരും തൃശൂർ ജില്ലയിൽ നിന്നും ഉള്ളവർ ആണ് എന്നുള്ളതും എല്ലാവരെയും പോലീസ് സംഘം കണ്ടെത്തിയിരിക്കുന്നത് കൊല്ലത്ത്‌ നിന്നും ആണ് എന്നുള്ളതുമാണ് ശ്രദ്ധേയം. തൃശൂര്‍ ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, എന്നിവിടങ്ങളില്‍ നിന്നായിരുന്നു പെണ്‍കുട്ടികളെ കാണാതായത്.

ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ കോളേജ് വിദ്യാര്‍ത്ഥിനികളുമായിരുന്നു. എല്ലാവരും ഒരുമിച്ചാണോ പോയത് ആരെങ്കിലും കൂട്ടിക്കൊണ്ടു പോയതാണോ തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. തൃശ്ശൂര്‍ സിറ്റിയിലേയും റൂറലിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു സംഘമായാണ് പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്.

മറ്റു ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലേക്ക് പെണ്‍കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെയോടെ കൊല്ലത്ത് നിന്നും പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago