പ്രതിശ്രുത വരനും വധുവും ഫാമിൽ കാഴ്ചകൾ കണ്ടു നടക്കുന്നതിനു ഇടയിൽ കിണറിന്റെ കരയിൽ നിന്നും കാൽ വഴുതി വീണു ദാരുണാന്ത്യം. ചെന്നൈ പട്ടാഭിരാമിൽ ഉള്ള ഫാം ഹൗസിൽ ആയിരുന്നു സംഭവം.
ഫാം ചുറ്റികാണുന്നതിന് കിണറ്റിൽ കരയിൽ ഉള്ള ഗോവണിയിൽ കയറി ഫോട്ടോ എടുക്കുന്നതിന് ഇടയിൽ ആണ് കാൽ വഴുതി ഇരുവരും കിണറ്റിൽ വീഴുന്നത്. തുടർന്ന് യുവാവിന്റെ നിലവിളി കേട്ട് ജീവനക്കാർ എത്തിയാണ് വരനായ അപ്പു എന്ന യുവാവിനെ പുറത്തെടുത്തത്.
എന്നാൽ ജീവനക്കാർ നടത്തിയ തിരച്ചിലിൽ പ്രതിശ്രുത വധു മേഴ്‌സി സ്റ്റെഫിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിശമന സേന നടത്തിയ തിരച്ചിലിൽ ആണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. നിലവിൽ യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയലേക്ക് മാറ്റി.
പരിക്കിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ സംഭവം ഇങ്ങനെ തന്നെ ആണോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…