ആശങ്ക വേണ്ട മഴയുടെ തീവ്രത കൂടിയാലും വലിയ ഡാമുകൾ ഒന്നും തുറക്കില്ല..!!

28

കേരളത്തിൽ വീണ്ടും വമ്പൻ മഴ എത്തുമ്പോഴും അതിന് അനുസൃതമായി വലിയ ഡാമുകൾ ഒന്നും തുറന്ന് വിടേണ്ട സാഹചര്യത്തിൽ അല്ല എന്നാണ് വൈദ്യുത മന്ത്രി എം എം മണി പറയുന്നത്. ആശങ്ക പെടേണ്ടതായി ഒന്നും ഇല്ല എന്നും ഇന്ന് ഉച്ചക്ക് വൈദ്യുത ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതി ഗതികൾ വില ഇരുത്താൻ ചർച്ച ഉണ്ടെന്ന് മണി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ ഏറ്റവും വലിയ ഡാം ആയ ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ പകുതി പോലും വെള്ളം എത്തിയിട്ടില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം, നിലവിൽ കല്ലാർകുട്ടി, കക്കയം അടക്കം ഉള്ള ചെറുകിട ഡാമുകൾ ആണ് തുറന്നിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മല പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നത് കൊണ്ട് ചാലിയാറിന്റെ തീരത്ത് ഉള്ളവരോട് മാറി താമസിക്കാനും ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി.

You might also like