കനത്ത മഴയിൽ പെട്രോൾ പമ്പുകൾ അടച്ചിടും; സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ ഇത്..!!
എന്തെങ്കിലും ഒരു ദുരിതം വന്നാൽ അത് മുതലെടുക്കാൻ ഒരു വിഭാഗം ആളുകൾ എപ്പോഴും ശ്രമിച്ചുകൊണ്ടേ ഇരിക്കും പരാളായമുണ്ടാകുന്ന കാലത്തൊക്കെ തന്നെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകളുടെ എണ്ണം കൂടി വരുന്നതായി കാണാം, അത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് ഇന്ന് രാവിലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കനത്ത മഴ മൂലം അടുത്ത മൂന്ന് ദിവസത്തേക്ക് ഇന്ധന വിതരണം ഉണ്ടാവില്ല എന്ന രീതിയിൽ ആണ് ഭാരത് പ്രേട്രോളിയത്തിന്റെ ഒരു കുറിപ്പ് അടക്കം വാർത്ത പ്രചരിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു സംഭവം കേരളത്തിൽ ഇല്ല എന്നാണ് അധികൃതർ അറിയിക്കുന്നത്, യാഥാർത്ഥ്യം ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും അഭ്യർത്ഥന നടത്തുന്നു.
പെട്രോൾ പമ്പുകൾ തുറക്കില്ല എന്നുള്ള വാർത്ത വ്യാജം ആണെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു, കൂടാതെ കേരളത്തിൽ ഇവിടെ എങ്കിലും ഇന്ധന ക്ഷാമം ഉണ്ടായാൽ എത്രയും വേഗം പരിഹരിക്കാൻ ഉള്ള നടപടികൾ ഉണ്ടാവണം എന്നും സർക്കാർ പെട്രോളിയം കമ്പനികൾക്ക് നിർദേശം നൽകി കഴിഞ്ഞു.
നിലവിൽ കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ ശക്തി പ്രാപിച്ചു പെയ്യുന്ന മഴ, വരും മണിക്കൂറുകളിൽ ശക്തി കുറയും എന്നും എന്നാൽ അടുത്ത ആഴ്ച വീണ്ടും ശക്തി പ്രാപിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ ബോർഡ് അറിയിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ഉണ്ടാവുന്ന ന്യൂന മർദം ആണ് മഴക്ക് കാരണം. ആഗസ്റ്റ് 12ന് ആയിരിക്കും ന്യൂന മർദം ഉണ്ടാവുക, അതുകൊണ്ട് തന്നെ 14, 15, 16 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത എന്നാണ് അറിയുന്നത്.