ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത; അന്വേഷണം സി ബി ഐക്ക്..!!

18

മലയാളികളുടെ പ്രിയ വയലിനിസ്റ് ബാലഭാസ്കറും കുടുംബവും സംചാരിച്ച വാഹനം അപകടത്തിൽ പെടുകയും ബാലഭാസ്കറും മകളും മരിക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത ഉണ്ട് എന്ന് നേരത്തെ ബാലഭാസ്കറിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സ‍ർക്കാർ സിബിഐക്ക് വിട്ടു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തുവിട്ടു. 2018 സെപ്റ്റംബർ 25 നു ആയിരുന്നു തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വാഹനം അപകടത്തിൽ പെടുന്നത്.

രാത്രിയിൽ വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയും തുടർന്ന് രണ്ടര വയസുള്ള മകൾ തേജസ്വനിയും ബാലഭാസ്കറും വിടവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

തുടർന്ന് വാഹനം ആരാണ് ഓടിച്ചത് അടക്കം ഉള്ള വിഷയത്തിൽ മൊഴികളിൽ എല്ലാം ആശയ കുഴപ്പം ഉണ്ടാകുകയും തുടർന്ന് കൈബ്രാഞ്ച് ഈ കേസ് അന്വേഷിക്കുന്ന സമയത്ത് ബാലഭാസ്കറിന്റെ സുഹൃത്തുക്കളെ സ്വർണ്ണം കടത്തിയ കേസിൽ പിടിക്കുന്നത്.

കൂടാതെ അന്വേഷണത്തിൽ ഡ്രൈവർ അർജുൻ നടത്തിയ മൊഴിയും തെറ്റാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാലും അപകടം ആസൂത്രിതം അല്ല എന്നുള്ള നിഗമനത്തിൽ കേസ് ക്ലോസ് ചെയ്യുകയായിരുന്നു. തുടർന്ന് കേസ് സിബിഐക്ക് വിട്ടത്.

You might also like