വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ കഴിഞ്ഞ ദിവസം ആണ് മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗത്തിനു വീണ്ടും നാക്ക് പിഴച്ചത്. നിർമാതാക്കൾ ഷെയ്ന് വിലക്ക് കൊടുത്ത സംഭവത്തിൽ നിർമാതാക്കൾ മനോവിഷമം മൂലം ചെയ്തത് അല്ലെ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് നിർമാതാക്കൾക്ക് ഉള്ളത് മനോവിഷമം ആണോ മനോരോഗമാണോ എന്ന് ആണ് ഷെയ്ൻ മാധ്യമങ്ങൾക്ക് മുന്നിൽ ചോദിച്ചത്.
ഈ വിഷയത്തിൽ ക്ഷമാപണം നടത്താതെ വിലക്ക് വിഷയത്തിൽ ചർച്ച പോലും ഉണ്ടാവില്ല എന്നാണ് നിർമാതാക്കൾ തുടർന്ന് അറിയിച്ചത്. ഇപ്പോൾ ക്ഷമ ചോദിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഷെയിൻ നിഗം. ഷെയിൻ നിഗത്തിന്റെ പോസ്റ്റ് ഇങ്ങനെ,
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്.
ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു…
എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ.
ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.