2019 പേമാരിയിൽ തീരാവേദന ആയി മാറിയിരിക്കുന്ന കേരളത്തിലെ ഭൂപടത്തിൽ പോലും ഇല്ലാതെ ആയിരിക്കുകയാണ് കവളപ്പാറ എന്ന സ്ഥലം. ചുറ്റുമുള്ളത് മുഴുവൻ തകർന്നടിഞ്ഞപ്പോൾ ഒരേയൊരു തുരുത്ത് മാത്രം ജീവന്റെ തുടിപ്പ് ഉള്ളത്. കവളപ്പാറയിൽ ചുറ്റുമുള്ളത് മുഴുവൻ ഉരുൾ പൊട്ടൽ തകർത്തപ്പോൾ ഒരു തുരുത്തിലെ 8 കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ഒരു പോറൽ പോലും ഏക്കാതെയാണ് നിൽക്കുന്നത്.
എന്നാൽ ചുറ്റുമുള്ള തങ്ങളുടെ സഹജീവികളെ എല്ലാം തകർത്ത് എറിഞ്ഞ നടുക്കത്തിൽ നിന്നും ഇവർക്ക് ഇപ്പോഴും മോചനം ലഭിച്ചട്ടില്ല. ഇനിയും 40 പേരെയാണ് ഇവിടെ ഉണ്ടായ ദുരിതത്തിൽ നിന്നും ഇനിയും കണ്ടെത്താൻ ഉള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ഇവിടെ ഉരുൾ പൊട്ടിയത്. മുത്തപ്പൻ കുന്നിന്റെ മുകൾ ഭാഗം വിണ്ടുകീറി ചെളിയുടെ പുഴയായി താഴേക്ക് കുതിയൊഴുകി.
ഈ കുത്തൊഴുക്കിൽ സകല വീടുകളും വിഴുങ്ങിയപ്പോൾ, പാതി വഴിയിൽ രണ്ടായി പിളർന്നു, തുടർന്ന് ഇപ്പോൾ 8 കടുംബങ്ങൾ ജീവനോടെയുള്ള തുരുത്തിൽ നിന്നും വിട്ടുമാറി, തുടർന്ന് ഈ തുരുത്ത് പിന്നിട്ടപ്പോൾ വീണ്ടും ഒന്നായി ഒഴുകി. സംഭവ സമയത്ത് നെടിയകാലയിൽ സുനിലും ഭാര്യ ലതയും പത്ത് വയസുള്ള മകൻ ധനുഷും വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഈ കുടുംബം ദുരിതാശ്വാസ കാമ്പിൽ ആണ് ഉള്ളത്. ആ ഭീകരരാത്രി ഇപ്പോഴും മനസിൽ നിന്നും വിട്ടുമാറാതെയാണ് ലത ഉള്ളത്.
ലതയുടെ വാക്കുകൾ ഇങ്ങനെ, വീട്ടിൽ ഇരിക്കുമ്പോൾ ആണ് കുന്നിന് മുകളിൽ വലിയ ശബ്ദം കേൾക്കുന്നതും ചെളിയും മണ്ണും താഴേക്ക് എത്തുന്നതും, ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി ഓടി, എന്നാൽ അധികം മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.
വീടിന്റ വശങ്ങളിൽ കൂടി മണ്ണും വെള്ളവും ഒഴുകി ഇറങ്ങുന്ന ശബ്ദം കേൾക്കാൻ കഴിയുമായിരുന്നു, എന്നാൽ ഇരുട്ടിൽ ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല. പിന്നിൽ വീട് നിന്ന ഭാഗത്ത് മാത്രം ആണ് പ്രശ്നം ഇല്ലാതെ കണ്ടത്. തിരിഞ്ഞു വീട്ടിലേക്ക് തന്നെ ഓടി, രാത്രി മുഴുവൻ ഭയത്തോടെ ഉറങ്ങാതെ ഇരുന്നു. ലതയുടെ വാക്കുകൾ ആയിരുന്നു.
ദുരിതാശ്വാസ ക്യാമ്പിൽ ഉള്ള ലതയുടെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…