ക്യാമ്പിൽ എത്തുന്ന സാധനങ്ങൾ തിരിമറി നടത്തിയാൽ ജാമ്യമില്ലാ വകുപ്പിൽ കുടുങ്ങും..!!
ദുരിതാശ്വാസ മേഖലയിൽ സഹായ ഹസ്തങ്ങളുമായി നിരവധി ആളുകൾ കയ്യും മെയ്യും മറന്ന് എത്തുമ്പോൾ അവർക്കിടയിൽ ഒരുപറ്റം ആളുകൾ സാധനങ്ങൾ തിരിമറി നടത്തിയതായി കഴിഞ്ഞ പ്രളയ സമയത്ത് മുതൽ പുറത്ത് വരുന്ന സംഭവം ആണ്.
എന്നാൽ ഇത്തവണ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഉണ്ടായാൽ അതിന് എതിരെ കർശനമായ നിയമ നടപടി ഉണ്ടാവും, ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്ത് ആകും.
ക്യാമ്പുകളിൽ എത്തുന്ന മെറ്റീരിയൽസ് തിരിമറി നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടനെ വീഡിയോ എടുത്തു തെളിവ് സഹിതം പൊലീസിന് കൈമാറുക. ദുരന്തനിവാരണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കാവുന്ന കുറ്റമാണിത്.
അത് പോലെ മെറ്റീരിയൽസുമായി എത്തുന്ന ലോറികൾ വഴിയിൽ തടഞ്ഞു നിർത്തി (ഞങ്ങളുടെ കളക്ഷൻ പോയിന്റിലേക്കു) ക്ഷണിക്കുന്നവരുടെയും വീഡിയോ പകർത്തി പോലീസിൽ ഏൽപ്പിക്കുക.
വയനാടിന്റെ ഉൾ ഏരിയയിൽ ഉള്ള പല ക്യാമ്പുകളിലും ഇപ്പോഴും സാധനങ്ങൾ ഷോട്ടേജ് ആണ്. അവർക്കെത്തുന്ന സാധനങ്ങൾ പോലും വഴിയിൽ തടഞ്ഞു നിർത്തി വഴി തിരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി പറയുന്നു.
എല്ലാരും ഒന്ന് ജാഗ്രത പാലിക്കുക. പോലീസ്/റവന്യു അധികൃതർ വിളിപ്പാടകലെ.
ഓരോ അരിമണിയും വിലപ്പെട്ടതാണ്.
#CompassionateKeralam
ക്യാമ്പുകളിൽ എത്തുന്ന മെറ്റീരിയൽസ് തിരിമറി നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടനെ വീഡിയോ എടുത്തു തെളിവ് സഹിതം പൊലീസിന്…
Posted by Prasanth N on Tuesday, 13 August 2019