തൃശ്ശൂരിൽ 87 വിദ്യാർഥികളുമായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഊരിപ്പോയി; ഡ്രൈവർ അറിഞ്ഞില്ല..!!

30

എവറസ്റ്റ് സെന്റ് ജോസഫ് വിദ്യാലയത്തിലെ ബസിന്റെ പിൻ വശത്ത് ഉള്ള ടയറുകൾ ആണ് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഊരി തെറിച്ചു പോയത്. എന്നാൽ സംഭവം ഡ്രൈവർ അറിഞ്ഞില്ല എന്നുള്ളതാണ് സത്യം.

തൃശൂർ കാഞ്ഞാണിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്, മണലൂർ, കണ്ടശാംകടവ് എന്നീ സ്ഥലങ്ങളിൽ നിന്നും ഉള്ള 87 വിദ്യാർഥികൾ ആയിരുന്നു വാഹനത്തിൽ ഉള്ളത്.

ഓടിക്കൊണ്ടിരുന്ന ബസിന്റെ പിന്നിലെ നാല് ടയറുകൾ ആണ് ഊരിപോയത്, തുടർന്ന് പിന്നിലെ ഭാഗം നിലത്ത് ഉരസി നിന്നപ്പോൾ ആണ് ഡ്രൈവർ അറിഞ്ഞത്. കൃത്യമായി നിന്നത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.

വലിയ കാലപ്പഴക്കം ഉള്ള ബസിനെ കുറിച്ച് നിരവധി തവണ സ്‌കൂൾ മാനേജിമെന്റിൽ പരാതി നൽകി എങ്കിൽ കൂടിയും യാതൊരു വിധ നടപടിയും എടുത്തില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്, അതുപോലെ തന്നെ സംഭവം നടന്ന സമയത്ത് ഇതുവഴി എത്തിയ മന്ത്രി എസ് സുനിൽകുമാർ വിഷയത്തിൽ ഇടപെടുകയും ബസ് ഡ്രൈവറായ റാഫേലിനെയും ബസിനെയും പിടികൂടുകയും ചെയിതു.

You might also like