കപ്പ വെച്ചാൽ തകരുമെങ്കിൽ ആദ്യം ഡാം പൊളിക്കണ്ടേ; ചാനൽ ചർച്ചയെ പൊളിച്ചടുക്കി കർഷകന്റെ ഓഡിയോ..!!
ഇപ്പോൾ വൈറൽ ആകുന്നത് പ്രമുഖ മാധ്യമത്തിന്റെ ചാനൽ ചർച്ചയിലേക്ക് വിളിച്ച കാസർകോടുകാരൻ ജോഷ് ജോയിയുടെ ഫോൺ കോൾ ആണ്.
ഗാഡിഗിൽ സമിതിയെ ഇപ്പോൾ അംഗീകരിക്കുകയാണ്, മലയോര കർഷകരോട് ഉള്ള ഇതിന്റെ പ്രതികരണം ആണ് ഇപ്പോൾ ജോഷ് ജോയിയുടെ വാക്കുകൾ നിറയുന്നത്.
കപ്പ നട്ടുജീവിക്കുന്നവരെ കുടിയൊഴിപ്പിക്കാൻ നടത്തുന്ന ചർച്ചകളുടെ ഇരട്ട മുഖമാണ് ഈ ഓഡിയോ ക്ലിപ്പിൽ കൂടി പുറത്തുവരുന്നത്.
ചാനലിൽ ചർച്ച നടപ്പോൾ വിളിച്ചപ്പോൾ കിട്ടിയില്ല എന്നും എന്നാൽ ഇപ്പോൾ വിളിക്കുന്നത് ഒരു സംശയം ചോദിക്കാൻ ആണ് എന്നാണ് ഇദ്ദേഹം പറയുന്നത്. പശ്ചിമഘട്ടം അതീവ പരിസ്ഥിതി ദുർബല പ്രദേശം ആണ് എന്നാണ് ചാനൽ ചർച്ചയിൽ ചാനൽ പറയുന്നത് എന്നും അത് തനിക്ക് മനസിലായി എന്നും എന്നാൽ തനിക്ക് 10 ഏക്കർ സ്ഥലമുണ്ട് എന്നും അതിൽ കൃഷി ചെയിതാണ് ജീവിക്കുന്നത് എന്നും എന്നാൽ കിളക്കാൻ പാടില്ല എന്ന് അറിയില്ലായിരുന്നു എന്നും, ഇതിനേക്കാൾ വലിയ സംഭവം ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിന്റെ ഏറ്റവും മുകളിൽ അല്ലെ എന്നാണ് ജോഷ് ചോദിക്കുന്നു.
എന്നാൽ, ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ ചാനൽ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്. ജോഷ് ജോയിയുടെ ഫോൺ കോളിന്റെ പൂർണ്ണ രൂപമിങ്ങനെ