വിവാഹം കഴിച്ച് താലി ചാർത്തിയ പ്രവാസി ഭർത്താവിനൊപ്പം സ്വ വസതിയിൽ നിന്നും ഇറങ്ങുമ്പോഴും അവളുടെ മനസ്സിൽ ഉണ്ടായിരുന്നത് പ്രണയത്തിന്റെ ഒട്ടേറെ മൂഹൂർത്തങ്ങൾ തനിക്ക് സമ്മാനിച്ച പ്രിയ കാമുകൻ മാത്രമായിരുന്നു.
തുടർന്ന് പ്രവാസിയായ ഭർത്താവിനെയും ഒന്നര വയസുള്ള മകളെയും മനസാക്ഷിക്ക് നിരക്കാത്ത വേണ്ട എന്ന് വെച്ച് കാമുകനൊപ്പം പോകുമ്പോഴും അവൾ ഓർത്തില്ല ഇനിയുള്ള ജീവിതം ഒന്നും ആകില്ല എന്ന്. എന്നാൽ അവളുടെ ആലോചനകൾ ഇല്ലാത്ത തീരുമാനത്തിന് ലഭിച്ച കൂലി മരണം മാത്രം ആയിരുന്നു. കൊല്ലം കരിക്കോട് പേരൂർ കാട്ടുംപുറത്ത് വീട്ടിൽ സുരേഷ് ലാലിന്റെ മകൾ പൊന്നുവും (25) പേരൂർ രാജ്ഭവനിൽ രാജേന്ദ്രന്റെ മകൻ വിഷ്ണുരാജും (29) മംഗലാപുരത്ത് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച വാർത്ത നാട്ടിലറിഞ്ഞപ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം പലരും അറിയുന്നത് തന്നെ.
നേരത്തെ പരിചയക്കാരായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസം ഏഴിന് ആയിരുന്നു പൊന്നുവിനെ കാണാൻ ഇല്ല പരാതി കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. ആദ്യം നടത്തിയ അന്വേഷണത്തിൽ തന്നെ പൊന്നു വിഷ്ണുരാജിന് ഒപ്പമാണ് പോയത് എന്ന് പോലീസ് കണ്ടെത്തി എങ്കിൽ കൂടിയും ഇരുവരുടെയും മൊബൈൽ സ്വിച്ച് ഓഫ് ആയതോടെ ഇരുവരെയും കണ്ടെത്താൻ ഉള്ള പോലീസ് ശ്രമം വഴിമുട്ടി.
വിവാഹത്തിന് മുന്നേ പരിചയക്കാർ ആയിരുന്നു പൊന്നുവും വിഷ്ണുവും. ഒന്നര വർഷം മുമ്പ് പൊന്നുവിന്റെ ഭർത്താവ് വിദേശത്തേക്ക് പോയതോടെ വീണ്ടും പൊന്നും വിഷ്ണുവും കണ്ടുമുട്ടുകയായിരുന്നു. തുടർന്ന് ഉള്ളിൽ ഒളിഞ്ഞിരുന്ന പ്രണയം വീണ്ടും അവരിൽ തളിർത്തു. പ്രവാസി ഭർത്താവ് ഒരാഴ്ച കഴിഞ്ഞു നാട്ടിൽ എത്താൻ ഇരിക്കുമ്പോൾ ആണ് പൊന്നു വിഷ്ണുരാജിനൊപ്പം പോകുന്നത്.
ബിടെക് ബിരുദധാരിയായ വിഷ്ണു അച്ഛനൊപ്പം ആണ് ജോലി ചെയ്യുന്നത്. വിഷ്ണു പൊന്നുവായി ഉള്ള ബന്ധം വീട്ടിൽ പറഞ്ഞിരുന്നു എങ്കിൽ കൂടിയും വിഷ്ണുവിന്റെ കുടുംബം പൂർണ്ണമായും എതിർക്കുകയായിരുന്നു. ഒളിച്ചോടിയ ശേഷം ഇതുവരെയും കുറിച്ച് അന്വേഷണത്തിൽ ഇരിക്കുമ്പോൾ പൊന്നുവിന്റെ അക്കൗണ്ടിൽ നിന്നും പഴനിയിൽ വെച്ച് പണം പിൻവലിഞ്ഞതായി കണ്ടെത്തുന്നു. തുടർന്ന് മംഗലാപുരത്ത് നിന്നും പണം പിൻവലിച്ചു. ബാക്കി അക്കൗണ്ടിൽ ഉള്ളത് 2500 രൂപ മാത്രം.
പണം തീർന്നാൽ തിരിച്ചെത്തും എന്നും പോലീസും വീട്ടുകാരും കണക്ക് കൂട്ടി. കേരളം പോലീസ് മംഗലാപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. എന്നാൽ പണം തീർന്നപ്പോൾ മാനഹാനിയും വേദനയും വിഷമങ്ങളും അറിഞ്ഞിട്ടോ എന്തോ ഇരുവരും ലോഡ്ജിൽ ജീവിതവും ജീവനും അവസാനിപ്പിച്ചു. പൊന്നുവിന്റെയും വിഷ്ണുരാജിന്റെയും മരണത്തോടെ നാട് ഞെട്ടലിലാണ്.
തീവ്ര പ്രണയം ഇരുവരും മനസിൽ സൂക്ഷിച്ചിരുന്നകാര്യം അറിയാത്തവരാണ് അധികവും. രണ്ട് കുടുംബങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും എല്ലാവരും ഉൾക്കൊള്ളുകയാണ്. കിളികൊല്ലൂർ പൊലീസും ഇക്കാര്യത്തിൽ വിവാദങ്ങൾക്ക് പുറകെ ഓടേണ്ടെന്ന തീരുമാനമാനത്തിലാണ്. മിസിംഗ് കേസാണ് എടുത്തിരുന്നത്. ഇരുവരും മരണപ്പെട്ട സ്ഥിതിയ്ക്ക് കേസ് ഫയൽ അടയ്ക്കാനാണ് തീരുമാനം.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…