Categories: News

കോതമംഗലത്ത് വധു വിവാഹം കഴിഞ്ഞു അഞ്ചാം നാൾ കാമുകനൊപ്പം പോയി; പോലീസ് എത്തിയപ്പോൾ ഭർത്താവ് പറഞ്ഞത് ഇങ്ങനെ..!!

കോതമംഗലത്ത് തൃക്കാരിയൂർ സ്വദേശിനിയായ യുവതി വിവാഹം കഴിഞ്ഞു അഞ്ചാം നാൾ കാമുകനൊപ്പം പോയി. വിവാഹം കഴിഞ്ഞു വിരുന്നിന് സ്വന്തം വീട്ടിൽ വന്നപ്പോൾ ആയിരുന്നു സംഭവം. വരൻ കോഴിക്കോട് മാള സ്വദേശിയാണ്. നവംബർ 10 ആയിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞു വധുവിന്റെ വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം. വിവാഹത്തിന് വരൻ നൽകിയ 4 പവന്റെ മാലയും വരന്റെ അമ്മ നൽകിയ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നൽകിയ ഒരു പവന്റെ വളയും വധു കൊണ്ടുപോയി. നാല് നാൾ വരന്റെ വീട്ടിൽ ആയിരുന്ന യുവതി അഞ്ചാം നാൾ ആയിരുന്നു സ്വന്തം വീട്ടിലേക്ക് വന്നത്.

ആ സമയത്ത് ആയിരുന്നു കാമുകൻ കാറിൽ കാമുകിയുടെ വീട്ടിൽ എത്തുകയും കടന്നു കളയുകയും ചെയ്തത്. തുടർന്ന് സംഭവം അറിഞ്ഞു നാട്ടുകാരും പോലീസും സ്ഥലത്തെത്തി. പോലീസിനോട് വധു തനിക്ക് കാമുകനൊപ്പം പോകാൻ ആണ് താല്പര്യം എന്ന് അറിയിക്കുക ആയിരുന്നു.

അതിനൊപ്പം തന്നെ വധുവിനെ ഇനി തനിക്ക് വേണ്ട എന്നും ആരുടെ കൂടെ പോകുന്നതിൽ പരാതി ഇല്ല എന്നും എന്നാൽ തനിക്ക് നഷ്ടപരിഹാരം വേണം എന്നാണ് യുവാവ് പറഞ്ഞത്. കാരണം വിവാഹം കഴിഞ്ഞു വരന്റെ വീട്ടിൽ എത്തിയ യുവതി വീട്ടിൽ നിന്നും വസ്ത്രങ്ങൾ ഒന്നും കൊണ്ടുവന്നിരുന്നില്ല 7000 രൂപയുടെ വസ്ത്രങ്ങൾ ആണ് യുവതിക്ക് ഭർത്താവ് വാങ്ങി നൽകിയത്.

അതിനൊപ്പം തന്നെ വരനൊപ്പം നാല് ദിവസം വരന്റെ ബന്ധു വീട്ടിൽ എല്ലാം വധു വിരുന്നിന് പോകുകയും ചുറ്റി കറങ്ങുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഊന്നുകല്ലില്‍ കട നടത്തുന്ന യുവാവുമായി യുവതി കോളേജ് പഠന കാലം മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. യുവതിയുടെ വീട്ടുകാര്‍ക്കും ഈ വിവരമറിയാമായിരുന്നു. ഇതിനു മുന്‍പും പെണ്‍കുട്ടി ഈ യുവാവിനു ഒപ്പം പോയിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം.

ഇതെല്ലാം മറച്ചുവച്ചാണ് ഹോട്ടല്‍ മാനേജരായ യുവാവിന് വീട്ടുകാര്‍ മകളെ വിവാഹം ചെയ്ത് നല്‍കിയത്. വിവാഹ സമയത്ത് പെണ്‍കുട്ടി ഈ വിവാഹത്തോട് താത്പര്യം കാട്ടിയിരുന്നില്ല. പക്ഷെ ഈ വിവാഹത്തിനു ഒരുക്കമല്ല എന്ന സൂചനയും നല്‍കിയില്ല.

എന്നാല്‍ വിവാഹം കഴിഞ്ഞ് മാളയിലെ വരന്റെ ഗൃഹത്തിലെത്തിയ പെണ്‍കുട്ടി വരനോടും വീട്ടുകാരോടും യാതൊരു അടുപ്പവും കാണിച്ചിരുന്നില്ല. വിരുന്നിന് എത്തിയപ്പോള്‍ കാമുകന്റെ ഒപ്പം പോകുകയും ചെയ്തു. സംഭവം ഒത്തുതീര്‍പ്പായില്ലെങ്കില്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുവാവ്.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago