സിനിമ എന്നത് പ്രതിഭകൾക്ക് മാത്രം വാഴാൻ കഴിയുന്ന മേഖലയല്ല. മികച്ച പ്രതിഭ ആണെങ്കിൽ കൂടിയും ഭാഗ്യം കൂടെയില്ലങ്കിൽ പാതി വഴിയിൽ മോഹങ്ങൾ എല്ലാം ഉപേക്ഷിച്ച് സ്വാകാര്യ ജീവിതത്തിലേക്ക് കടക്കാൻ കഴിയും. ഒരു അഭിനേതാവ് ആയി മാറിയാൽ ഒരു നായക വേഷം കൊതിക്കാത്ത ആളുകൾ വിരളം ആയിരിക്കും.
എല്ലാവരുടെയും മനസ്സിൽ ഉള്ളത് ഒരു മോഹൻലാലോ അല്ലെങ്കിൽ മമ്മൂട്ടിയോ തന്നെ ആയിരിക്കും. പാരമ്പര്യം കൊണ്ടോ അല്ലെങ്കിൽ പിന്തുണകൾ കൊണ്ടോ ഒരാളെ സിനിമയിലേക്ക് കൊണ്ടുവരാൻ കഴിയുമെങ്കിൽ കൂടിയും നില നിൽക്കണമെങ്കിൽ ഭാഗ്യവും കൂടെ വേണം.
അത്തരത്തിൽ ചെറിയ വേഷങ്ങളിൽ കൂടി എത്തി ആ ചെറിയ വേഷങ്ങൾ മാത്രം ചെയ്തു മോഹങ്ങൾ എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന നിരവധി ആളുകൾക്ക് ഇടയിൽ നമ്മൾ നല്ല നടനായി മാറുമെന്ന് കരുതുന്ന പലരും ഉണ്ടാവും. ഇപ്പോൾ തന്റെ അൻപത് വർഷത്തെ നാടക സിനിമ ജീവിതത്തിൽ എഴുപതാം വയസിൽ നായക വേഷം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടൻ ജയരാജൻ കോഴിക്കോട്. സന്തോഷത്തിൽ മതിമറന്ന താരം പങ്കുവെച്ച പോസ്റ്റ് ഇങനെ..
അൻപത് വർഷത്തെ നാടക സിനിമ ജീവിതം.. എഴുപതാം വയസിൽ ആദ്യ നാടക വേഷം. ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിൽ കൂടി ആണ് ജയരാജൻ നായക വേഷത്തിലേക്ക് എത്തുന്നത്. ഒപ്പം നടി ലീല സാംസൺ ആണ് നായിക ആയി എത്തുന്നത്. ക്രയോൺസ് പിക്ക്ചേഴ്സിന്റെ ബാനറിൽ നവാഗതനായ അഭിജിത് അശോകൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഭിജിത് തന്നെയാണ് ചിത്രത്തിന്റെ നിർമാതാവും.