ദിലീപ് നേരിട്ട് ഇടപെട്ടു, മഞ്ജുവിനേയും സംഘത്തെയും രക്ഷപ്പെടുത്തി; ബേസ് ക്യാമ്പിലേക്ക് എത്തിക്കുന്നത് കാൽ നടയായി..!!
കയറ്റം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മലയാളികളുടെ പ്രിയ നടിയായ മഞ്ജു വാര്യരും 30 പേർ അടങ്ങുന്ന സംഘവും ഹിമാചലിൽ ഷൂട്ടിങിനായി എത്തിയത്.
ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ കുടുങ്ങിയ സംഘത്തെ 22 കിലോ മീറ്റർ അകലെയുള്ള കോകിസാർ എന്ന ബേസ് ക്യാമ്പിലേക്ക് ആണ് കാൽ നടയായി കൊണ്ടുവന്നിരിക്കുന്നത്.
റോഡ് ഗതാഗതം പൂർണ്ണമായും തകർന്നതോടയാണ് ഇവരെ കാൽ നടയായി കൊണ്ടുവരുന്നത് എന്നാണ് മലയാളിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ആയ വി മുരളീധരന്റെ ഓഫീസ് അറിയിക്കുന്നത്.
തന്റെ മുൻ ഭാര്യയും സുഹൃത്തുമായ മഞ്ജു വാര്യരെയും സംഘത്തെയും കുടുങ്ങി കിടന്ന കുലുമനാലിയിൽ 82 കിലോമീറ്റർ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് നിന്നും രക്ഷിപ്പെടുത്താനും സ്ഥിതി ഗതികൾ അറിയാനും ദിലീപ് അഭ്യർത്ഥന നടത്തി എന്നും എറണാകുളം എംപിയായ ഹൈബി ഈഡൻ അറിയിച്ചിരുന്നു.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി ആണ് മഞ്ജു വാര്യർ അഭിനയിക്കുന്നത് 30 പേർ അടങ്ങുന്ന സംഘം മൂന്ന് ആഴ്ച മുമ്പാണ് ഇവിടെ ഷോട്ടിങിനായി എത്തിയത്.
സംഘത്തിന്റെ കയ്യിൽ ഉള്ള ഭക്ഷണം തീർന്നു എന്നുള്ള തരത്തിൽ വാർത്ത എത്തിയതോടെ ഹിമാചൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ആവശ്യമായ ഭക്ഷണം എത്തിച്ചിരുന്നു, മഞ്ജു സഹോദരൻ മധു വാര്യരെ സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടതോടെയാണ് മഞ്ജു പ്രളയത്തിൽ കുടുങ്ങിയ വിവരം പുറംലോകം അറിഞ്ഞത്.