കേരളത്തെ വിടാതെ പിന്തുടർന്ന് മഴ. കനത്ത മഴയെ തുടർന്ന് മൂന്നു ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതിനൊപ്പം തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചക്ക് ശേഷം അവധി ആയിരിക്കും.
തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 21 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേന്ദ്രസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിലെ കോളേജുകൾക്ക് തിങ്കളാഴ്ച അവധിയില്ല.
പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളേജുകളും അംഗനവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ സർവകലാശാല / ബോർഡ് പരീക്ഷകൾ മുൻനിശ്ചയിച്ചപ്രകാരം നടക്കും.
തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾക്കും സ്കൂളുകൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സ്കൂളുകൾക്കും തിങ്കളാഴ്ച ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകൾ തുടർന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.
Heavy rain in kerala, holiday declared to schools in various districts
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…