സ്കൂളിൽ ഡ്രസ്സ് കോഡ് പാലിക്കാത്ത വിദ്യാർഥിനികൾക്ക് എതിരെ സ്കൂളിന്റെ ക്രൂരമായ നടപടി വിവാദത്തിൽ. പശ്ചിമ ബംഗാളിലെ ശാന്തിനികേതനടുത്തുള്ള ബോൽപൂരിലെ ഭീർഭൂമി ജില്ലയിലെ സ്കൂളിൽ ആണ് സംഭവം.
ഉച്ച ഭക്ഷണ സമയത്ത് ആണ് അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ലെഗ്ഗിങ്‌സ് നിർബന്ധപൂർവ്വം അദ്ധ്യാപകർ ഊരിയത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ വമ്പൻ പ്രതിഷേധമായി എത്തിയതോടെയാണ് വിവരം ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കാലാവസ്ഥ മാറിയതോടെയാണ് തങ്ങളുടെ കുട്ടികൾക്ക് ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ നൽകേണ്ടി വന്നത് എന്നായിരുന്നു മാതാപിതാക്കൾ പറയുന്നത്. എന്നാൽ തങ്ങൾ ഈ സ്കൂളിന്റ ഡ്രസ്സ് കോഡ് ഇതാണ് എന്ന് അഡ്മിഷൻ സമയത്ത് തന്നെ അറിയിച്ചിരുന്നതായി സ്‌കൂൾ അധികൃതർ പറയുന്നത്. കൂടാതെ ലെഗ്ഗിൻസ് ധരിച്ചെത്തിയാൽ അഴിപ്പിക്കും എന്നും അറിയിക്കുന്നു.
എന്നാൽ അധ്യാപകരുടെ മറുപടി ക്രൂരമാണ് എന്നാണ് നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്. എന്നാൽ സംഭവം കൂടുതൽ വിവാദം ആയതോടെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…