കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്ന ഏറ്റവും വലിയ പ്രവണതകളിൽ ഒന്നാണ് ഒളിച്ചോട്ടം, പണ്ടൊക്കെ ഒളിച്ചോട്ടം ഉണ്ടായിരുന്നു എങ്കിൽ കൂടിയും കാലം മാറിയപ്പോൾ അതിന്റെ കോലവും മാറി എന്നുള്ളതാണ് വസ്തുത. ഒളിച്ചോട്ട പരമ്പരകളെ കുറിച്ച് ഒരു റിപ്പോർട്ട് വന്നതിലെ പ്രസക്തമായ ഒരു ഒളിച്ചോട്ടം ഇങ്ങനെ.
താമരശ്ശേരി കൊടുവള്ളിയിൽ ആണ് നാടിനെയും കുടുംബത്തെയും എല്ലാം ഒരുപോലെ ഞെട്ടിച്ച ഒളിച്ചോട്ടം നടന്നത്, സംഭവം നടക്കുന്നത് കഴിഞ്ഞ വർഷം ജനുവരിയിൽ, ഭാര്യയും കാമുകനും പിടിയിൽ ആകുകയും ചെയ്തു.
പ്രവാസിയുടെ ഭാര്യയായ യുവതിയും കാമുകനെയും ആണ് കൊടുവള്ളിയിൽ പോലീസ് പിടികൂടിയത്. താമരശ്ശേരി മൂന്നതോട് പനയുള്ളകുന്നുമ്മൽ ലിജിൻ ദാസ്(28), എളേറ്റിൽ പുതിയോട്ടിൽ ആതിര(24) എന്നിവരാണ് പിടിയിൽ ആയത്.
ഭാര്യയേയും മൂന്ന് വയസ്സ് ഉള്ള കുഞ്ഞിനെയും കാണാൻ ഇല്ല എന്നുള്ള ഭർത്താവിന്റെ പരാതിയിൽ ആണ് അന്വേഷണം നടക്കുന്നത്, കോഴിക്കോട് മാനാഞ്ചിറക്ക് സമീപത്ത് നിന്നും ഇവരെ പിടികൂടിയത്.
ഇതിൽ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ, കാസർഗോഡ്, ബാംഗ്ലൂർ, ചെന്നൈ എന്നിവടങ്ങളിൽ സഞ്ചരിച്ച ഇവർ, കുട്ടിയ പാലക്കാട് ഉള്ള മലബാർ ഗോൾഡ് ജൂവലറിക്ക് മുന്നിൽ ഉപേക്ഷിക്കുക ആയിരുന്നു, തുടർന്ന് വീട്ടിൽ വിളിച്ചു പറയുകയും ചെയ്തു. തുടർന്ന് പോലീസ് കുട്ടിയെ കണ്ടെത്തി. കാമുകനും യുവതിയും കുട്ടിയേ ഉപേക്ഷിച്ചു കടന്ന് കളയുന്ന ദൃശ്യങ്ങൾ ജൂവലറിയുടെ സിസിടിവി ക്യാമറയിൽ പതിയുകയും ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റവും അങ്ങനെ ആതിരക്ക് ലഭിച്ചു.
പ്രവാസിയായ ഭർത്താവ് ഒരു ജന്മം നൽകി സ്വരുക്കൂട്ടിയത് മുഴുവൻ എടുത്ത് കൊണ്ടായിരുന്നു ആതിരയുടെ ഒളിച്ചോട്ടം, സ്വർണ്ണവും പണവും അതിൽ പെടും, ആതിരയുടെ കോളേജ് സഹപാഠിയാണ് ലിജിന്റെ ഭാര്യ, ഇരുവരും സൗഹൃദം വിവാഹത്തിന് ശേഷവും തുടർന്ന്, അങ്ങനെ പലപ്പോഴും ലിജിന്റെ വീട്ടിൽ സന്ദര്ശകയായി മാറുക ആയിരുന്നു ആതിര, ഇരുവരും തമ്മിൽ ഉള്ള അടുപ്പം ആർക്കും മനസിലായതും ഇല്ല, തുടർന്നാണ് മലബാർ ഗോൾഡ് ജൂവലറിയിൽ ഡ്രൈവർ ആയ ലിജിനും ആതിരയും ഒളിച്ചോടുന്നത്. സൈബർ സെലിന്റെ സഹായത്തോടെയാണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു. (തുടരും)