കേരളത്തിൽ അടക്കം സ്ത്രീകൾക്കും പെണ്കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി കൂടി വരുന്ന കാഴ്‌ചയാണ് കാണുന്നത്. അത്തരത്തിൽ ഉള്ള പരാതികൾക്ക് ഉള്ള നിയമങ്ങൾ കർശനമായി തുടരുമ്പോഴും ആണ് വീണ്ടും കൂടുതൽ ഉണ്ടാവുന്നത് എന്നാണ് മറ്റൊരു വസ്തുത.
കോഴിക്കോട് ആണ് സംഭവം ഉണ്ടാകുന്നത്, പ്രായപൂർത്തി ആകാതെ പെണ്കുട്ടിയെ തടഞ്ഞ് നിർത്തി മൊബൈലിൽ ഫോണിൽ നിന്നും വൃത്തികെട്ട ദൃശ്യങ്ങൾ കാണിച്ച യുവാവ് ആണ് പിടിയിൽ ആയത്. കോഴിക്കോട് മായനാട് സ്വദേശി സജീഷിനെയാണ് പൊലീസ് പിടികൂടിയത്. സൈക്കിളിൽ വരികയായിരുന്ന പെണ്കുട്ടിയെ ബൈക്കിൽ എത്തിയ സജീഷ് തടഞ്ഞ് നിർത്തി സംസാരിക്കുകയും മൊബൈലിലുണ്ടായിരുന്ന ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു.
തുടർന്ന് കുട്ടി വിവരം വീട്ടിൽ അറിയിക്കുകയും മാതാപിതാക്കൾ പരാതി നൽകുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി പറഞ്ഞ സംഭവ സ്ഥലത്ത് നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതി പിടിയിൽ ആകുകയും ആയിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സജീഷ് കുറ്റം സമ്മതിക്കുകയും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ യുവാവിൽ നിന്നും കണ്ടെത്തുകയും ചെയ്തു, തുടർന്ന് യുവാവിന് എതിരെ പോസ്കോ നിയമത്തിൽ പ്രകാരം തുടർ നടപടിയും സ്വീകരിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…