ഇത്തരം ജോലിയുള്ള സ്ത്രീകളെ മാത്രമേ വിവാഹം കഴിക്കൂ; 60ന് മുകളിലുള്ള സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തുന്ന വിരുതന്റെ രീതികൾ ഇങ്ങനെ..!!

27

വിവാഹ തട്ടിപ്പുകൾ എന്നുള്ളത് പണ്ട് കാലം മുതലേ ഉള്ള സംഭവ വികാസങ്ങളിൽ ഒന്നാണ്, സാധാരണ യുവതികളെ തട്ടിപ്പിൽ പെടുത്തി സ്വർണ്ണവും പണവും എല്ലാം കവരുന്നത് ആണ് വാർത്ത ആകുന്നത് എങ്കിൽ ഇപ്പോൾ എത്തിയ റിപ്പോർട്ട് അടിസ്ഥാനത്തിൽ മധ്യവയസ്കർ ആയ സ്ത്രീകളെ മാത്രമാണ് ഇയാൾ വലയിൽ ആക്കുന്നത്. ഇയാൾക്ക് നിരവധി ഭാര്യമാർ ആണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ളത്.

81 വയസ്സ് ഉള്ള ഇയാൾ വയനാട് സ്വദേശിയാണ്, സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച സ്ത്രീകളെ മാത്രം ആണ് അയാൾ വിവാഹം കഴിക്കുന്നത്, ജോലിയിൽ നിന്നും പിരിയുമ്പോൾ കിട്ടുന്ന തുകയും ആയി മുങ്ങുന്നതാണ് ഇയാൾ രീതി.

ഇപ്പോൾ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയായ സ്ത്രീയിൽ നിന്നും ഇയാൾ തട്ടിയത് 15 ലക്ഷം രൂപയാണ്, മുൻ ഭാര്യ മരിച്ചു പോയി എന്നും മകൾ വിവാഹിതയാണ് എന്നുമാണ് ഇയാൾ വീട്ടമ്മയോട് നൽകിയ വിവരം.

അന്വേഷണത്തിൽ ഇയാൾക്ക് നിരവധി സ്ഥലങ്ങളിൽ ഭാര്യമാരുണ്ടെന്നും, തട്ടിപ്പിന് ഇരയായിരിക്കുന്നതിൽ അധികവും സർക്കാർ സർവീസിൽ നിന്നും പിരിഞ്ഞവരാണ്. മുൻ ഭാര്യയുടെ കുടുംബ പെൻഷൻ തുക വീണ്ടും വിവാഹം കഴിച്ചതിനു ശേഷവും ഇയാൾ അനധികൃതമായി കൈപ്പറ്റിയിരുന്നുവെന്ന് കമ്മീഷൻ കണ്ടെത്തി. വയനാട് സ്വദേശിയായ ഇയാളോട് ഹാജർ ആകാൻ കമ്മിഷൻ നിർദേശിച്ചു. അദാലത്തിൽ 235 കേസുകൾ പരിഗണിച്ചു. 79 കേസുകൾ തീർപ്പാക്കി. 143 കേസുകൾ അടുത്ത അദാലത്തിലേക്കു മാറ്റി. നാലു കേസുകൾ കൗസിലിങ്ങും ഒമ്പത് കേസുകൾ അന്വേഷണത്തിനും വിട്ടു.

You might also like