അങ്ങനെ അമ്പൂരിൽ രാഖിയെ വകവരുത്തിയ സംഭവത്തിൽ പ്രതികൾ മൂന്ന് പേരും പിടിയിൽ ആയിരിക്കുകയാണ്. കാറിൽ വെച്ചായിരുന്നു രാഖിയെ ഇല്ലാതെയാക്കിയത്. തുടർന്ന് ആണ് പണി നടന്നുകൊണ്ടിരിക്കുന്ന അഖിലേഷിന്റെ പുതിയ വീടിന് പിന്നിൽ ഉള്ള പറമ്പിൽ മൂടിയത്.
നെയ്യാറ്റിൻകര നിന്നും ആണ് അഖിലേഷ് രാഖിയെ കാറിൽ കയറ്റുന്നത്, തുടർന്ന് വഴിയിൽ വെച്ച് വാഹനത്തിലേക്ക് സഹോദരൻ രാഹുലും അയൽവാസി ആദർശും കയറുകയായിരുന്നു, അപ്പോൾ വാഹനം ഓടിച്ചിരുന്നത് അഖിൽ ആയിരുന്നു, പിന്നിൽ ആദർശും രാഹുലും, തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറാൻ അഖിൽ രാഖിയോട് ആവശ്യപ്പെടുകയായിരുന്നു, എന്നാൽ രാഖി അതിന് സമ്മതിക്കാതെ ആവുകയായിരുന്നു.
തുടർന്ന് മൂവരും കാറിൽ രാഖിയെ അഖിലേഷിന്റെ പണി നടന്നു കൊണ്ടിരുന്ന വീട്ടിലേക്ക് എത്തിക്കുക ആയിരുന്നു, രാത്രി 8 മണിയോടെയാണ് ഇവർ ഇവിടെ എത്തിയത്, തുടർന്ന് കാറിൽ വെച്ചു തന്നെ രാഖിയുടെ കഴുത്തിൽ കയർ കുരുക്ക് ഇട്ട് വലിക്കുക ആയിരുന്നു, ശബ്ദം പുറത്ത് കേൾക്കാതെ വരിക്കാൻ വാഹനത്തിന്റെ ആക്സിലേറ്ററിൽ അമർത്തി പിടിച്ചു.
രാഖി അവസാനിച്ചു എന്നുള്ള ഉറപ്പ് വരുത്തി വീടിന് അകത്ത് കൊണ്ടുവന്നു വിവസ്ത്ര ആക്കുക ആയിരുന്നു, തുടർന്ന് ശരീരത്തിൽ നിന്നും ദുർഗന്ധം പുറത്ത് വരാതെ ഇരിക്കാൻ ഉപ്പ് വിതറി. വലിയ കുഴി എടുത്ത ശേഷം അതിൽ ഇട്ട് മൂടുക ആയിരുന്നു.
തുടർന്നാണ് ഇതേ സ്ഥലത്ത് കൃഷി നടത്താൻ വേണ്ടി ഉഴുതു മറിച്ച് കൗങ്ങിൻ തൈകൾ നട്ടത്. അയൽവാസി ആദർശ് ആദ്യം തന്നെ പിടിയിൽ ആയി, തുടർന്ന് കൊല്ലത്ത് നിന്നും രാഹുലിനെ പിടിച്ചു, ഇന്നലെ അഖിലേഷിനെയും പിടിച്ചു, സൈനികൻ ആണ് അഖിലേഷ്. രാഖി എറണാകുളത്ത് ഒരു പ്രെസ്സ് കമ്പനിയിൽ ജീവനക്കാരി ആയിരുന്നു.
ഇരുവരും 6 വർഷം ആയി പ്രണയത്തിൽ ആയിരുന്നു, ഒരു മിസ് കോളിൽ കൂടിയായിരുന്നു ഇരുവരും പരിചയപ്പെടുന്നത്, തുടർന്ന് ഫെബ്രുവരിയിൽ ഇരുവരും എറണാകുളത്ത് അമ്പലത്തിൽ വെച്ച് വിവാഹം കഴിച്ചു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…