മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്(31) വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ(24) എന്നിവരെ ആണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര‍്യ ബസ് കണ്ടക്ടറോടൊപ്പം ലിസ ഒളിച്ചോടിയത്. ലിസയുടെ ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ഇരിട്ടിയിൽ വച്ചാണ് ലിസയെയും കാമുകൻ ജിനീഷിനെയും പൊലീസ് പിടികൂടിയത്.
മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…