അടുത്ത വീട്ടിലെ നായയുടെ അവിഹിത ബന്ധം ആരോപിച്ച് ഉടമസ്ഥൻ ഉപേക്ഷിച്ച നായ കുട്ടിക്ക് പുതിയ സംരക്ഷകരെ ലഭിച്ചു, കൈ കുറച്ചു ദിവസങ്ങൾ ആയി മാധ്യമ ശ്രദ്ധ നേടിയ നായയെ ഏറ്റെടുത്തത് മൃഗ സ്നേഹിയായ സജിയാണ്.
തങ്ങളുടെ പഴയ വളർത്തു നായ മരിച്ചതിൽ ദുഃഖത്തിൽ ആയ കുടുംബത്തിലേക്ക് ആണ് നായയുടെ വരവ്, മകൾക്ക് പരീക്ഷ കഴിയുമ്പോൾ പുതിയ നായ കുട്ടിയെ വാങ്ങി നൽകാം എന്ന് സജി പറഞ്ഞിരുന്നു, അപ്പോഴാണ് ഈ നായയുടെ വിവരം അറിയുന്നത്, തിരുവനന്തപുരം മൃഗശാല ജീവനക്കാരൻ ആണ് സജി, പപ്പികുട്ടി എന്നാണ് നായക്ക് പേര് നല്കിയിരിക്കുന്നത്.
നായയുടെ കഴുത്തിൽ തൂക്കിയിരുന്ന കുറിപ്പ് ഇങ്ങനെ ആയിരുന്നു,
അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങൾ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. മൂന്ന് വർഷമായി ആരെയും കടിച്ചിട്ടില്ല, പാൽ, ബിസ്ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത്.
നാൽപതിലേറെ പേരാണ് നായയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ചത്. ഒടുവിൽ മൃഗസ്നേഹിയായ സജിയുടെ കൈകളിൽ എത്തുകയായിരുന്നു. തിരുവനന്തപുരം ചാക്ക വേൾഡ് മാർക്കറ്റിൽ നിന്നുമാണ് പീപ്പിൾസ് ഫോർ അനിമൽസ് എന്ന സംഘടന നായയെ രക്ഷിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…